മർകസ് കോളേജ് അലുംനി മീറ്റ് പ്രൗഢമായി
മർകസ് കോളേജ് അലുംനി സംഗമം മുൻ പ്രിൻസിപ്പൽ പ്രൊഫ. എ കെ അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്യുന്നു.
മർകസ് കോളേജ് അലുംനി സംഗമം മുൻ പ്രിൻസിപ്പൽ പ്രൊഫ. എ കെ അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്യുന്നു.
കാരന്തൂർ: മർകസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം പ്രൗഢമായി. 2008ൽ ആരംഭിച്ച കോളേജിലെ ബിരുദ, ബിരുദാന്തര കോഴ്സുകളിൽ നിന്ന് പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ കൂട്ടായമയായ അലുംകാസ് ആണ് ഓർമ്മകൾ പങ്കു വെച്ച് ഒത്തു കൂടിയത്. കോളേജ് ഡയലോഗ് ഹാളിൽ വെച്ച് നടന്ന സംഗമം കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. എ കെ അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രൊഫ. കെ വി ഉമർ ഫാറൂഖ് ആമുഖ ഭാഷണം നടത്തി. അലുംനി എക്സിക്യൂട്ടിവ് അംഗം സഈദ് പി സി ഒമാനൂർ അധ്യക്ഷത വഹിച്ചു. മുൻ വൈസ് പ്രിൻസിപ്പൽ പ്രൊഫ. എ കെ ഖാദർ മുഖ്യ പ്രഭാഷണം നടത്തി. മർകസ് അലുംനിയിലെ കഴിവുള്ളവരെ ഉപയോഗപ്പെടുത്തി വിദ്യാർത്ഥികൾക്ക് അധ്യാപനവും പാഠ്യ സഹായവും നൽകുന്ന അലുംനി ഫാക്കൽറ്റി പൂൾ പദ്ധതി നടപ്പിലാക്കാൻ തീരുമാനമായി. കൂടുതൽ പൂർവ്വ വിദ്യാർഥികളുള്ള യൂ എ ഇ കേന്ദ്രീകൃതമായി അന്താരാഷ്ട്ര പ്രവർത്തനങ്ങൾക്കും പദ്ധതികളും സംഗമത്തിന്റെ ഭാഗമായി രൂപീകരിക്കും.
വിവിധ മർകസ് സ്ഥാപനങ്ങളുടെ ഒരു ലക്ഷത്തി എൺപതിനായിരത്തിൽ പരം വരുന്ന വിദ്യാർത്ഥികളുടെ കൂട്ടായ്മയായ മർകസ് അലുംനി സെൻട്രൽ കമ്മിറ്റിയുടെ കീഴിലാണ് അലുംകാസ് അലുംനി പ്രവർത്തിക്കുന്നത്. കോളേജിലെ വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമായ വിവിധ പദ്ധതികളും സ്കോളർഷിപ്പുകളും നടപ്പിലാക്കാൻ സംഗമത്തിൽ തീരുമാനിച്ചു. വൈസ് പ്രിൻസിപ്പൽ പി എം രാഘവൻ. എ ഓ സമീർ സഖാഫി, ഐ ക്യു എ സി കോ ഓർഡിനേറ്റർ ഫസൽ ഓ, മർകസ് സെൻട്രൽ കമ്മിറ്റി എക്സിക്യൂട്ടിവ് ജൗഹർ കുന്നമംഗലം സംസാരിച്ചു. മുഹമ്മദ് ഫാസിൽ എൻ നന്ദി പറഞ്ഞു. സ്വദേശത്തും വിദേശത്തുമായി വിവിധ മേഖലകളിൽ സേവനം ചെയ്യുന്ന നൂറിലധികം പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുത്തു.
മലേഷ്യന് പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന് പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved