സുഹ്ബ ആത്മീയ സഹവാസ ക്യാമ്പ് സമാപിച്ചു
സുഹ്ബ ആത്മീയ സഹവാസ ക്യാമ്പ് സമാപന സംഗമത്തില് ഇന്ത്യന് ഗ്രാന്ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര് മുസ്ലിയാർ സംസാരിക്കുന്നു
സുഹ്ബ ആത്മീയ സഹവാസ ക്യാമ്പ് സമാപന സംഗമത്തില് ഇന്ത്യന് ഗ്രാന്ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര് മുസ്ലിയാർ സംസാരിക്കുന്നു
നോളജ് സിറ്റി: മര്കസ് നോളജ് സിറ്റിയിലെ ജാമിഉല് ഫുതൂഹില് വെച്ച് നടന്ന ദ്വിദിന ആത്മീയ ക്യാമ്പ് 'സുഹ്ബ' സമാപിച്ചു. സമാപന സംഗമത്തില് ഇന്ത്യന് ഗ്രാന്ഡ് മുഫ്തി സുല്ത്വാനുല് ഉലമ കാന്തപുരം എ പി അബൂബക്കര് മുസ്ലിയാർ ക്യാമ്പ് അംഗങ്ങളുമായി സംവദിച്ചു.
വിദേശ രാജ്യങ്ങളില് നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില് നിന്നുമുള്ള നിരവധി പണ്ഡിതന്മാരും പ്രൊഫഷണലുകളും ഉള്പ്പെടെയുള്ളവരാണ് ക്യാമ്പില് പങ്കെടുത്തത്. ശൈഖ് യഹിയ റോഡസ് യു എസ് എ, ഡോ. റജബ് ഷെന്തുര്ഖ് തുര്കിയ, ഡോ. അഫീഫി അല് അകിതി യു കെ, അലി ബാഖവി ആറ്റുപുറം തുടങ്ങിയവരാണ് ക്യാമ്പിന് നേതൃത്വം നല്കിയത്. ജാമിഉല് ഫുതൂഹ് ഇമാം ഡോ. മുഹമ്മദ് അബ്ദുല് ഹകീം അസ്ഹരിയായിരുന്നു ക്യാമ്പ് അമീര്. സി മുഹമ്മദ് ഫൈസി, സി പി ഉബൈദുല്ല സഖാഫി, സയ്യിദ് ഹാശിം ജീലാനി തുടങ്ങിയവര് സംബന്ധിച്ചു. ക്ലാസ്സുകള്, പഠനവേദികള്, പാരായണങ്ങള്, ഇജാസത്ത് കൈമാറ്റം, പ്രകീര്ത്തന ആലാപനങ്ങള് തുടങ്ങിയവയാണ് ക്യാമ്പില് നടന്നത്.
നാല് മാസം നീണ്ടുനില്ക്കുന്ന ടെസ്റ്റ് സീരീസ് ഓഫ്ലൈനായാണ് നല്കുന്നത്...
ബി യു എം എസ് അവസാന വര്ഷ വിദ്യാര്ഥി മുഹമ്മദ് ആദില് എന് കെയാണ് യോഗ്യത നേടിയത്...
© Copyright 2024 Markaz Live, All Rights Reserved