മർകസ് ഖത്മുൽ ബുഖാരി, സനദ്ദാനം: പ്രചാരണത്തിൽ പങ്കുചേർന്ന് നേതാക്കൾ

മർകസ് ഖത്മുൽ ബുഖാരി, സനദ്ദാന സമ്മേളനത്തിന്റെ പത്തനംതിട്ട ജില്ലാ തല പ്രചരണോദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിക്കുന്നു.
മർകസ് ഖത്മുൽ ബുഖാരി, സനദ്ദാന സമ്മേളനത്തിന്റെ പത്തനംതിട്ട ജില്ലാ തല പ്രചരണോദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിക്കുന്നു.
കോഴിക്കോട്: ഈമാസം 15,16,17 തിയ്യതികളിൽ നടക്കുന്ന മർകസ് ഖത്മുൽ ബുഖാരി, സനദ്ദാന സമ്മേളനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ. സമ്മേളനത്തിന്റെ പത്തനംതിട്ട ജില്ലാ പ്രചാരണ ഉദ്ഘാടനം പോസ്റ്റർ പ്രകാശനം ചെയ്ത് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിച്ചു. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ബുഖാരി ദർസ് ആറു പതിറ്റാണ്ട് പിന്നിടുന്ന സവിശേഷ മുഹൂർത്തത്തിൽ നടക്കുന്ന സമ്മേളനത്തെ ഏറെ ആവേശത്തോടെയാണ് സുന്നി പ്രവർത്തകരും സ്നേഹ ജനങ്ങളും കാണുന്നത്. വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിൽ അരനൂറ്റാണ്ടിലേക്ക് പ്രവേശിക്കുന്ന മർകസിന്റെ അമ്പതാം വാർഷിക പദ്ധതികളുടെ പ്രഖ്യാപനം നടക്കുന്നുവെന്നതും ഈ സമ്മേളനത്തിന്റെ പ്രത്യേകതയാണ്.
മത്സ്യതൊഴിലാളി സംഗമം, വിദ്യാഭ്യാസ സമ്മേളനം, ഹദീസ് സെമിനാർ, പ്രാസ്ഥാനിക സംഗമം, പ്രാർഥനാ സമ്മേളനം, ശൂറ കൗൺസിൽ തുടങ്ങിയ ഉപപരിപാടികളും സമ്മേളനത്തിൽ നടക്കും. ത്രിദിന പരിപാടിയുടെ മുന്നോടിയായി വിവിധ സംസ്ഥാനങ്ങളിലെ മർകസ് ക്യാമ്പസുകളിലും ജിസിസി രാഷ്ട്രങ്ങളിൽ അലുംനി കൂട്ടായ്മകളുടെ നേതൃത്വത്തിലും സന്ദേശ സംഗമങ്ങൾ നടക്കും. വിവിധ ജില്ലകളിൽ സംഘടനാ ഘടകങ്ങളിലും പ്രചാരണം സജീവമായി സംഘടിപ്പിക്കും. പത്തനംതിട്ട ജില്ലാ പ്രചാരണ ഉദ്ഘാടനത്തിൽ ഡോ.മുഹമ്മദ് കുഞ്ഞ് സഖാഫി, സുധീര്‍ വഴിമുക്ക്, അന്‍സര്‍ ജൗഹരി, അബ്ദുല്‍ അഹദ്, മുഈനുദ്ദീന്, നിയാസ് ജൗഹരി സംബന്ധിച്ചു.
സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കും...
ഒരു കോടി രൂപയുടെ സ്കോളര്‍ഷിപ്പോടെ നീറ്റ്/ ജെ ഇ ഇ പരിശീലനത്തിനാണ് അവസരം...
സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കും...
© Copyright 2024 Markaz Live, All Rights Reserved