കോഴിക്കോട്: മൂന്നുദിവസം നീണ്ടുനിൽക്കുന്ന മർകസ് ഖത്മുൽ ബുഖാരി, സനദ്ദാന സമ്മേളനത്തിന് തുടക്കം കുറിച്ച് കാരന്തൂരിലെ സെൻട്രൽ ക്യാമ്പസിൽ നാളെ പതാക ഉയരും. മർകസിന്റെ ആരംഭത്തിലും വളർച്ചയിലും കരുത്തുപകർന്ന സാദാത്തുക്കളുടെയും മഹത്തുക്കളുടെയും മഖാം സന്ദർശനത്തിന് ശേഷമാണ് നഗരിയിൽ പതാകയുയർത്തുക. മടവൂർ സി എം മഖാം, അവേലത്ത് സാദാത്ത് മഖാം, കുറ്റിച്ചിറ ജിഫ്രി മഖാം, ചേളാരി ജമലുല്ലൈലി മഖാം, സയ്യിദ് യൂസുഫുൽ ജീലാനി മഖാം വൈലത്തൂർ എന്നിവിടങ്ങളിൽ നാളെ രാവിലെ 9 നാണ് സിയാറത്തുകൾ നടക്കുക. വിവിധ സ്ഥലങ്ങളിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി, കെ കെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ജലാലുദ്ദീൻ ജീലാനി, സയ്യിദ് സ്വബൂർ ബാഹസൻ അവേലം, സയ്യിദ് സൈനുൽ ആബിദീൻ ജമലുല്ലൈലി, ടി കെ അബ്ദുറഹ്മാൻ ബാഖവി മടവൂർ, സയ്യിദ് സ്വാലിഹ് ജിഫ്രി, കെ വി തങ്ങൾ ഫറോക്, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, സി പി ഉബൈദുല്ല സഖാഫി, സത്താർ കാമിൽ സഖാഫി മൂന്നിയൂർ, സിയാറത്തുകൾക്ക് നേതൃത്വം നൽകും.
വൈകുന്നേരം നാലരക്ക് മർകസ് ക്യാമ്പസിൽ നടക്കുന്ന പതാക ഉയർത്തലിന് സയ്യിദ് അലി ബാഫഖി തങ്ങൾ, സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് നേതൃത്വം നൽകും. സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങൾ കൊയിലാണ്ടി, വി പി എം ഫൈസി വില്യാപ്പള്ളി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് മുഹമ്മദ് ബാഫഖി, അബ്ദുൽ മജീദ് കക്കാട്, പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, എൻ അലി അബ്ദുല്ല, പി സി ഇബ്റാഹീം മാസ്റ്റർ, പി മുഹമ്മദ് യൂസുഫ്, ജി അബൂബക്കർ, ബി പി സിദ്ദീഖ് ഹാജി എന്നിവർ സംബന്ധിക്കും.