കാന്തപുരം ഉസ്താദിന്റെ പേരിൽ വ്യാജ പ്രചാരണം; സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ പരാതി നൽകി


കോഴിക്കോട്: ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ പേരിൽ വസ്തുതാവിരുദ്ധവും അപകീർത്തികരവുമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ പരാതി നൽകി. കാന്തപുരത്തിന്റെ മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട് അദ്ദേഹം തന്നെ പറഞ്ഞതെന്ന വ്യാജേന തെറ്റിദ്ധാരണാജനകവും വസ്തുതക്ക് നിരക്കാത്തതും അപകീർത്തികരവുമായ പോസ്റ്ററുകളും വീഡിയോകളും പ്രചരിപ്പിച്ച പത്തിലധികം വരുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെയും അത് പങ്കുവെച്ചവർക്കെതിരെയും ആഭ്യന്തര മന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്കും കുന്ദമംഗലം പോലീസ് സ്റ്റേഷനിലും പരാതി നൽകിയത്.
വ്യാജ പ്രചാരങ്ങളിലൂടെ വിദ്വേഷവും അപകീർത്തിയും പ്രചരിപ്പിക്കുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും തുടർന്നും ഇത്തരം പ്രവർത്തനങ്ങൾ തടയുകയും കുറ്റവാളികൾക്ക് ഇന്ത്യൻ ശിക്ഷാനിയമപ്രകാരം ശിക്ഷ നൽകുകയും വേണമെന്നും മർകസ് മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻസ് ജോയിന്റ് ഡയറക്ടർ ഷമീം കെ കെ നൽകിയ പരാതിയിൽ പറയുന്നു.
സാഹിത്യ ശില്പശാലക്ക് പ്രമുഖര്‍ നേതൃത്വം നല്‍കും...
മര്‍കസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ അബ്ദുല്‍ ഹകീം അസ്ഹരി അവാര്‍ഡ് കൈമാറും...
ദേശാന്തരങ്ങള്‍ കടന്ന് ഒഴുകിയത് പതിനായിരങ്ങള്‍...
സാഹിത്യ ശില്പശാലക്ക് പ്രമുഖര്‍ നേതൃത്വം നല്‍കും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം