മർകസ് അത്ഖ: 'ഹറക' ലീഡേഴ്സ് മീറ്റ് നാളെ


കാരന്തൂർ: മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസ് പൂർവ വിദ്യാർഥികളുടെ കൂട്ടായ്മയായ അസോസിയേഷൻ ഫോർ തഹ്ഫീളുൽ ഖുർആൻ അലുംനി (മർകസ് അത്ഖ) സംഘടിപ്പിക്കുന്ന 'ഹറക – ലീഡേഴ്സ് മീറ്റ്' നാളെ (ജൂലൈ 8 ബുധനാഴ്ച) മർകസ് സെൻട്രൽ കാമ്പസിൽ വെച്ച് നടക്കും.
1987 മുതൽ 2023 വരെയുള്ള 35 ബാച്ചുകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 105 ബാച്ച് പ്രതിനിധികളാണ് സംഗമത്തിൽ പങ്കെടുക്കുക്കുക. ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കുന്ന സംഗമത്തിൽ മർകസ് ആദ്യകാല മുദരിസ് ചിയ്യൂർ മുഹമ്മദ് മുസ്ലിയാർ പ്രാർഥന നിർവഹിക്കും.
മർകസ് അലുംനി ജനറൽ സെക്രട്ടറി സി കെ മുഹമ്മദ് സംഗമം ഉദ്ഘാടനം ചെയ്യും. മർകസ് ഹിഫ്ള് കോളേജിലെ ആദ്യ ഹാഫിള് അബൂബക്കർ സഖാഫി പന്നൂർ ആശംസകൾ നേർന്ന് സംസാരിക്കും. മർകസിന്റെയും അത്ഖയുടെയും പ്രമുഖ നേതാക്കളും പണ്ഡിതന്മാരും വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. സംഘടനയുടെ ഭാവി പദ്ധതികൾ ചർച്ചയാകുന്ന സംഗമത്തിൽ ഖുർആൻ പഠന-ഗവേഷണ രംഗത്തെ വിവിധ പ്രവർത്തനങ്ങൾക്കും ഖുർആൻ പ്രമേയമായ വിജ്ഞാന-മത്സര പരിപാടികൾക്കും ലീഡേഴ്സ് മീറ്റ് രൂപം നൽകും.
സാഹിത്യ ശില്പശാലക്ക് പ്രമുഖര്‍ നേതൃത്വം നല്‍കും...
മര്‍കസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ അബ്ദുല്‍ ഹകീം അസ്ഹരി അവാര്‍ഡ് കൈമാറും...
ദേശാന്തരങ്ങള്‍ കടന്ന് ഒഴുകിയത് പതിനായിരങ്ങള്‍...
സാഹിത്യ ശില്പശാലക്ക് പ്രമുഖര്‍ നേതൃത്വം നല്‍കും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം