കള്ളാടി ദുരന്തം: ഒന്നിച്ചുനിന്ന് പ്രവർത്തിക്കുക; കാന്തപുരം ഉസ്താദ്


കോഴിക്കോട്: വയനാട് കള്ളാടിയിലെ തുരങ്കപാത നിർമാണ മേഖയിലുണ്ടായ മണ്ണിടിച്ചിൽ ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണെന്നും രാഷ്ട്രീയ വിവാദങ്ങളിൽ മുഴുകാതെ എല്ലാവരും ഒന്നിച്ചു നിന്ന് ഈ പ്രതിസന്ധി അതിജീവിക്കേണ്ടതുണ്ടെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ.
ദുരന്തത്തിന്റെ വ്യാപ്തി പരിശോധിക്കാനും ദുരിതാശ്വാസ പ്രവർത്തനം സജീവമാക്കാനും പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകാനുമാണ് ഈ ഘട്ടത്തിൽ മുന്നിട്ടിറങ്ങേണ്ടത്. ദുരന്തമറിഞ്ഞതുമുതൽ പ്രദേശത്തെ ജനപ്രതിനിധികളുമായും സന്നദ്ധ പ്രവർത്തകരുമായും ആശയവിനിമയം നടത്തുകയും സ്ഥിതിഗതികൾ അന്വേഷിക്കുകയും ചെയ്തുവെന്നും കേരള മുസ്ലിം ജമാഅത്ത്, സുന്നി യുവജന സംഘം ജില്ലാ നേതാക്കളും പ്രദേശത്തെ 'സാന്ത്വനം' പ്രവർത്തകരും സർക്കാർ സംവിധാനങ്ങൾക്കൊപ്പം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാണെന്നും കാന്തപുരം ഉസ്താദ് പറഞ്ഞു.
ദുരന്തത്തിൽ അനുശോചനം അറിയിച്ച അദ്ദേഹം മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും മതിയായ ധനസഹായം ലഭ്യമാക്കണമെന്ന് സർക്കാരിനോട് അഭ്യർഥിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം