മർകസ് ഗേൾസ് സ്കൂളിൽ ചാന്ദ്രദിനാഘോഷവും ക്ലബ്ബുകളുടെ ഉദ്ഘാടനവും

മർകസ് ഗേൾസ് സ്കൂളിൽ ചാന്ദ്രദിനാഘോഷവും ക്ലബ്ബുകളുടെ പ്രവർത്തനവും കുന്ദമംഗലം ഉപജില്ല എ.ഇ.ഒ രാജീവ് കെ ഉദ്ഘാടനം ചെയ്യുന്നു.

മർകസ് ഗേൾസ് സ്കൂളിൽ ചാന്ദ്രദിനാഘോഷവും ക്ലബ്ബുകളുടെ പ്രവർത്തനവും കുന്ദമംഗലം ഉപജില്ല എ.ഇ.ഒ രാജീവ് കെ ഉദ്ഘാടനം ചെയ്യുന്നു.
കുന്ദമംഗലം: ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യവും ശാസ്ത്ര അവബോധവും വിദ്യാർഥികൾക്കിടയിൽ പ്രചരിപ്പിക്കുന്നതിനായി മർകസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ചാന്ദ്രദിനാഘോഷം നടത്തി. വിവിധ ശാസ്ത്ര-കലാ-ഭാഷാ-സാഹിത്യ ക്ലബുകളുടെ പ്രവർത്തന ഉദ്ഘാടനവും പരിപാടിയുടെ ഭാഗമായി നടന്നു. കുന്ദമംഗലം ഉപജില്ല അസിസ്റ്റന്റ് എജ്യുക്കേഷണൽ ഓഫീസർ രാജീവ് കെ ശാസ്ത്ര പരീക്ഷണത്തിലൂടെ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബിജു പൂതക്കണ്ടി മുഖ്യാതിഥിയായിരുന്നു.
വിവിധ ക്ലബ്ബുകളുടെ പദ്ധതിയവതരണവും ചാന്ദ്രദിനത്തോടനുബന്ധിച്ചുള്ള ഫോട്ടോ-വീഡിയോ പ്രദർശനവും നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ നിയാസ് ചോല ചാന്ദ്രദിന സന്ദേശ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ മൂസക്കോയ മാവിളി, അധ്യാപകരായ ലൈല സി കെ, സാജിത കെ വി, റബീബ പി, പ്രീത കെ, സൗദാബീ വി പി സംബന്ധിച്ചു. സ്കൂൾ ലീഡർ ഫൈഹ ഫാത്തിമ സ്വാഗതവും ആയിഷ സുമയ്യ നന്ദിയും പറഞ്ഞു.
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം