ശൈഖ് അബൂബക്കര്‍ ഫൗണ്ടേഷന്; സ്പാര്‍ക്ക് കണക്ട് നാളെ നോളജ് സിറ്റിയില്‍
ഡോ. മുഹമ്മദ് ഹനീഷ് ഐ എ എസ് മുഖ്യാതിഥിയാകും...

ഡോ. മുഹമ്മദ് ഹനീഷ് ഐ എ എസ് മുഖ്യാതിഥിയാകും...

കോഴിക്കോട്: വിദ്യാഭ്യാസ രംഗത്ത് നൂതന കാഴ്ചപ്പാടുകളുമായി പ്രവര്‍ത്തിക്കുന്ന ശൈഖ് അബൂബക്കര്‍ ഫൗണ്ടേഷന് സംഘടിപ്പിക്കുന്ന സ്പാര്‍ക്ക് കണക്ട് നാളെ (ശനി) മര്‍കസ് നോളജ് സിറ്റിയില്‍. രാവിലെ 10 മണി മുതല്‍ നോളജ് സിറ്റിയിലെ വലന്‍സിയ ഗലേറിയ ഓഡിറ്റോറിയത്തില്‍ വെച്ചാണ് സംഗമം നടക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ രാജ്യ വ്യാപകമായി നടത്തിയ സ്കോളര്‍ സ്പാര്‍ക്ക് ടാലന്റ് ഹണ്ട് പരീക്ഷയുടെയും തുടര്‍ന്ന് നടന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട വിജയികളാണ് സ്പാര്‍ക്ക് കണക്ടില്‍ സംബന്ധിക്കുക. രാജ്യത്തെ 19 സംസ്ഥാനങ്ങളില്‍ നിന്നുള്ള 260 വിദ്യാര്‍ഥികളാണ് തിരഞ്ഞെടുക്കപ്പെട്ടത്.
ഈ വിദ്യാര്‍ഥികള്‍ക്ക് പ്ലസ് ടു വരെയുള്ള വിദ്യാഭ്യാസത്തിനായി സ്കോളര്‍ഷിപ്പ് നല്‍കുന്നതിനൊപ്പം നേതൃശേഷി വളര്‍ത്തുന്നതിനായി പ്രത്യേക ലീഡര്‍ഷിപ്പ് ഡെവലപ്മെന്റ് കരിക്കുലം, വ്യക്തിത്വ വികസന പരിശീലനങ്ങള്‍, കരിയര്‍ മാര്‍ഗനിര്‍ദേശങ്ങള്‍, മെന്ററിംഗ്, തുടര്‍ച്ചയായ അക്കാദമിക് പിന്തുണ എന്നിവയും ശൈഖ് അബൂബക്കര്‍ ഫൗണ്ടേഷന് ഒരുക്കുന്നുണ്ട്. സാമ്പത്തിക സഹായത്തിനപ്പുറം സമൂഹത്തിന് നേതൃത്വം നല്കാന് കഴിവുള്ള ഒരു പുതിയ തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ശൈഖ് അബൂബക്കര്‍ ഫൗണ്ടേഷന് ചെയര്മാന് ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരിയുടെ അധ്യക്ഷതയില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. ഡോ. മുഹമ്മദ് ഹനീഷ് ഐ എ എസ് മുഖ്യാതിഥിയാകും. ഡോ. മുഹമ്മദ് റോഷന് നൂറാനി മുഖ്യപ്രഭാഷണം നടത്തും. സി പി ഉബൈദുല്ല സഖാഫി, ബാദുഷ സഖാഫി, അഡ്വ. തന്‍വീര്‍ ഉമര്‍, ഡോ. നിസാം, യൂസുഫ് നൂറാനി, ഷഫീഖ് നൂറാനി,
മസൂദ് അഹമ്മദ് ഖാന്, ഖാജാ മുഈനുദ്ദീന്, സുല്‍ത്താന്‍ മുഹിയുദ്ധീന്, എ മുഹമ്മദ് അലി, ഫായിസ് മുഹമ്മദ്, എസ് ബി മുഹമ്മദ് ഇസ്മായില്‍, ഹാജി അബ്ദുല്‍ അസീസ്, മുഹമ്മദ് സാദിഖ് കസൂറ, ഒ മുഹമ്മദ് ഫസല്‍, യാസീന്‍ റാഫത്ത് അലി സംബന്ധിക്കും .
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അറുനൂറിലധികം വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പും മെന്റര്‍ഷിപ്പും നല്കി വരുന്നതിന് പുറമെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അര്‍ഹരായ വിദ്യാര്‍ഥികളെ കണ്ടെത്തി സാമ്പത്തിക സഹായങ്ങളും ഗൈഡന്‍സും ശൈഖ് അബൂബക്കര്‍ ഫൗണ്ടേഷന് നല്കി വരുന്നു.
ഡോ. മുഹമ്മദ് ഹനീഷ് ഐ എ എസ് മുഖ്യാതിഥിയാകും...
ജൂനിയര്‍ മീം അവാര്‍ഡിന് പതിനായിരം രൂപയും പ്രശസ്തി പത്രവും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഡോ. മുഹമ്മദ് ഹനീഷ് ഐ എ എസ് മുഖ്യാതിഥിയാകും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം