ആദരണീയ പണ്ഡിതരെ മുസ്ലിം സമൂഹം അനുസരിക്കുന്നത് സ്നേഹം കൊണ്ട്: ഡോ. അബ്ദുൽ ഹകീം അസ്ഹരി


കോഴിക്കോട്: മുസ്ലിം സമൂഹം ആദരണീയരായ പണ്ഡിതരെ അനുസരിക്കുന്നതും അനുധാവനം ചെയ്യുന്നതും സ്നേഹവും ആദരവും കൊണ്ടാണെന്ന് ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി. കോഴിക്കോട് സ്വപ്ന നഗരിയിൽ മർകസ് സംഘടിപ്പിച്ച അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിൽ സംസാരിക്കുകയാരുന്നു അദ്ദേഹം. മുഹമ്മദ് നബി (സ്വ) പഠിപ്പിച്ച മഹത്തായ സന്ദേശങ്ങൾ ജീവിതത്തിലൂടെ കൈമാറുകയും ദുർവ്യാഖ്യാനങ്ങളിൽ നിന്നും ദുർപ്രബോധനങ്ങളിൽ നിന്നും സംരക്ഷിക്കുകയും ചെയ്തവരാണു പണ്ഡിതർ. പ്രവാചകന്റെ യഥാർഥ അനന്തരാവകാശികളായ അവർ മതത്തിന്റെ വെളിച്ചം തലമുറകളിലേക്കു കെടാതെ കൈമാറുന്ന വലിയൊരു ദൗത്യമാണ് നിർവഹിക്കുന്നത്. അതിന്റെ പേരിലാണ് വിശ്വാസികൾ സത്യസന്തമായി പണ്ഡിതരെ സ്നേഹിക്കുന്നത്, അദ്ദേഹം പറഞ്ഞു.
ഈ യാഥാർത്ഥ്യം തിരിച്ചറിയുന്ന സത്യവിശ്വാസികൾ എക്കാലത്തും പണ്ഡിതരുടെ വാക്കുകളെ ആദരവോടെ കേൾക്കാനും അതനുസരിച്ചു ജീവിക്കാനും സദാ സന്നദ്ധരാണ്. അത്തരം ആത്മീയമായ അനുധാവനത്തിലൂടെയും ആഴത്തിലുള്ള ബോധ്യത്തിലൂടെയുമാണ് ഒരു വിശ്വാസിയുടെ ജീവിതം പൂർണ്ണത കൈവരിക്കുന്നത്. പണ്ഡിതന്മാരും വിശ്വാസികളും തമ്മിലുള്ള ഈ സ്നേഹബന്ധമാണ് സമൂഹത്തിന്റെ ധാർമിക നിലനിൽപ്പിന്റെ അടിത്തറയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം