അന്താരാഷ്ട്ര മീലാദ് സമ്മേളനം: അക്ഷര വിരുന്നൊരുക്കി ഇഹ്യാഉസ്സുന്ന ബുക്ക് ഫെയർ

അന്താരാഷ്ട്ര മീലാദ് സമ്മേളന നഗരിയിലെ ഇഹ്യാഉസ്സുന്ന ബുക്ക് ഫെയറിൽ നിന്നും.

അന്താരാഷ്ട്ര മീലാദ് സമ്മേളന നഗരിയിലെ ഇഹ്യാഉസ്സുന്ന ബുക്ക് ഫെയറിൽ നിന്നും.
കോഴിക്കോട്: അന്താരാഷ്ട്ര മീലാദ് സമ്മേളന നഗരിയിൽ അക്ഷര വിരുന്നൊരുക്കി ഇഹ്യാഉസ്സുന്ന ബുക്ക് ഫെയർ. കേരളത്തിലെ പ്രമുഖ പ്രസിദ്ധീകരണങ്ങളുടെ പുസ്തകങ്ങളാൽ സമ്പന്നമായ ബുക്ക്ഫെയറിൽ നിരവധി വായനക്കാരാണ് പുസ്തകങ്ങൾ തേടിയെത്തിയത്. പ്രവാചക സ്നേഹത്തെക്കുറിച്ചും പ്രവാചകനെതിരെ ഉള്ള വിമർശനങ്ങൾക്ക് മറുപടി പറയുന്നതുമായ പുസ്തകങ്ങളാണ് ബുക്ക് ഫെയ്റിന്റെ പ്രത്യേകത.
ഡോ. ഫാറൂഖ് നഈമിയുടെ ഹിജ്റ, സിറത്തുന്നബി, സജീർ ബുഖാരിയുടെ തിരുനബി കുടുംബ ജീവിതം, അനസ് അമാനിയുടെ ഖുറത്തുൽ ഐൻ, ഹൗളുൽ കൗസർ തുടങ്ങിയ പ്രവാചക രചനകൾ ശ്രദ്ദേയമായി. കൂടാതെ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ഇജാസത്തോട് കൂടിയ 'മൗലിദ് കിതാബിന്റെ' മൂന്നാമത്തെ പതിപ്പും ബുക്ക് ഫെയ്റിൽ വിരുന്നൊരുക്കി. വെറും രണ്ടാഴ്ചയ്ക്കിടെയാണ് ഈ കൃതിയുടെ മൂന്നാമത്തെ പതിപ്പ് പ്രകാശിതമാകുന്നത്. ഐപിബി, മലൈബർ, ത്വയ്ബ തുടങ്ങിയ പ്രമുഖ പ്രസാധകരുടെ വലിയ ശേഖരമാണ് ബുക്ക് ഫെയറിൽ വായനക്കാർക്കായി ഒരുക്കിയിരുന്നത്.
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം