തിരുനബി സ്നേഹമാണ് വിജയത്തിലേക്കുള്ള വഴി; റഈസുൽ ഉലമ


കോഴിക്കോട്: തിരുനബി സ്നേഹമാണ് വിശ്വാസികൾക്ക് ഇരുലോക വിജയത്തിലേക്കുള്ള വഴി തെളിയിക്കുന്നത് എന്ന് റഈസുൽ ഉലമ സുലൈമാൻ മുസ്ലിയാർ പറഞ്ഞു. കോഴിക്കോട് സ്വപ്ന നഗരിയിൽ മർകസ് സംഘടിപ്പിച്ച അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിൽ അധ്യക്ഷഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇരുട്ടു മൂടിയ ലോകത്തിന് വെളിച്ചം പകർന്നാണ് തിരു നബി ( സ ) തങ്ങൾ കടന്നുവന്നത്. സർവ്വലോകത്തിനും അനുഗ്രഹമായി പടച്ചവൻ നിയോഗിച്ച പ്രവാചകരോടുള്ള ആത്മാർത്ഥമായ സ്നേഹം സൃഷ്ടാവിനോടുള്ള സ്നേഹത്തിൻറെ ഭാഗമാണ്.
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം