സഖാഫികൾക്ക് ജാമിഅ ഹംദർദിൽ തുടർപഠനത്തിനവസരം
ഒക്ടോബർ 10 നകം അപേക്ഷിക്കണം...

ഒക്ടോബർ 10 നകം അപേക്ഷിക്കണം...

കോഴിക്കോട്: ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന യു.ജി.സി അംഗീകൃത സർവകലാശാലയായ ജാമിഅ ഹംദർദിൽ ബിരുദാനന്തര ബിരുദം നടത്താൻ സഖാഫികൾക്ക് അവസരം. ജാമിഅ മർകസിൽ നിന്നും മുത്വവ്വൽ പഠനം പൂർത്തീകരിച്ച മതപണ്ഡിതർക്കാണ് പ്രസ്തുത സർട്ടിഫിക്കറ്റ് ഉപയോഗിച്ച് എം.എ ഇസ്ലാമിക് സ്റ്റഡീസിൽ പി.ജി ചെയ്യാൻ സാധിക്കുക. ജാമിഅ മർകസും ജാമിഅ ഹംദർദും തമ്മിലുള്ള അക്കാദമിക സഹകരണ കരാർ പ്രകാരമുള്ള ഈ ഓൺലൈൻ പഠന സൗകര്യം 25 ശതമാനം ഫീസിളവോടെ ലഭ്യമാകും.
എം.എ ഇസ്ലാമിക് സ്റ്റഡീസ് കൂടാതെ എം.എ പൊളിറ്റിക്കൽ സ്റ്റഡീസ്, എം.ബിഎ, എം.സി.എ, ബി.എ ഇസ്ലാമിക് സ്റ്റഡീസ്, ബി.എ ഇംഗ്ലീഷ്, ബി.സി.എ, ബി.ബി.എ, ഡിപ്ലോമ ഇൻ പ്രൊഫഷണൽ അറബിക് തുടങ്ങിയ വിഷയങ്ങളിൽ യൂണിവേഴ്സിറ്റി നിർദേശിക്കുന്ന യോഗ്യതയുള്ള അപേക്ഷകർക്ക് 25 ശതമാനം ഫീസിളവും മർകസ് മുഖേനയുള്ള അക്കാദമിക വിനിമയത്തിലൂടെ ലഭ്യമാകും. കോഴ്സുകൾ ചെയ്യാൻ താത്പര്യമുള്ളവർ ഒക്ടോബർ 10 നകം അപേക്ഷിക്കണം.
കൂടുതൽ വിവരങ്ങൾക്ക് മർകസ് റെക്ടറേറ്റുമായി ബന്ധപ്പെടാനാവുന്നതാണ്. +91 9947 439 798 , iro@markaz.in
10 മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ഉള്‍പ്പെടെ 25ല്‍ പരം വിജയങ്ങളാണ് വിറാസ് കൊയ്തെടുത്തത്...
സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സംഗമം ഉദ്ഘാടനം ചെയ്യും...
പുസ്തകം അടുത്ത ആഴ്ച പുറത്തിറങ്ങും...
10 മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ഉള്‍പ്പെടെ 25ല്‍ പരം വിജയങ്ങളാണ് വിറാസ് കൊയ്തെടുത്തത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം