'തിദ്കാറുൽ അസാത്തിദ' അനുസ്മരണ സംഗമം ഇന്ന് മർകസിൽ
സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സംഗമം ഉദ്ഘാടനം ചെയ്യും...

സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സംഗമം ഉദ്ഘാടനം ചെയ്യും...

കാരന്തൂർ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും മർകസ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങളുടെയും നേതൃപദവി അലങ്കരിക്കുകയും വൈജ്ഞാനിക സേവനങ്ങളിൽ സജീവമാകുകയും ചെയ്ത ഈ മാസത്തിൽ വിടപറഞ്ഞ സാദാത്തുക്കളെയും പണ്ഡിതരെയും അനുസ്മരിക്കുന്ന 'തിദ്കാർ' സംഗമം ഇന്ന് മർകസിൽ നടക്കും.
സമസ്തക്ക് ജനകീയ അടിത്തറയും ആശയ ഭദ്രതയും ഉറപ്പുവരുത്തുന്നതിൽ മുഖ്യ പങ്കുവഹിച്ച താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ ബുഖാരി ഉള്ളാൾ, സുന്നി സംഘടനകൾക്ക് ആത്മീയ ഉണർവും ആവേശവും പകർന്ന സയ്യിദ് യൂസുഫുൽ ജീലാനി വൈലത്തൂർ, കേരളത്തിലെ മദ്റസാ പ്രസ്ഥാനത്തിന് രൂപം നൽകിയ പണ്ഡിത ശ്രേഷ്ഠർ നൂറുൽ ഉലമ എം എ അബ്ദുൽ ഖാദിർ മുസ്ലിയാർ, മർകസിന്റെ സ്ഥാപക നേതാവും വിദ്യാഭ്യാസ ബോർഡിന്റെയും മർകസിന്റെയും പ്രസിഡന്റുമായിരുന്ന സയ്യിദ് അബ്ദുൽ ഖാദിർ അഹ്ദൽ അവേലം, സമസ്ത സാരഥികളും ജാമിഅ മർകസ് മുദരിസുമാരുമായിരുന്ന ശൈഖുൽ ഹദീസ് നെല്ലിക്കുത്ത് ഇസ്മാഈൽ മുസ്ലിയാർ, എ പി മുഹമ്മദ് മുസ്ലിയാർ കാന്തപുരം, പടനിലം ഹുസൈൻ മുസ്ലിയാർ, കെ കെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, ഖാരിഅ് ഹസൻ മുസ്ലിയാർ തുടങ്ങിയവരുടെ വൈജ്ഞാനിക മികവും സാമൂഹിക ഇടപെടലുകളും പ്രമേയമാക്കിയ പ്രത്യേക പ്രഭാഷണങ്ങളാണ് തിദ്കാറിൽ നടക്കുക.
കേരളത്തിലെ ഇസ്ലാമിക ആശയ പ്രചാരണത്തിനും ധൈഷണിക വളർച്ചക്കും സുന്നി സമൂഹത്തിന്റെ ഉണർവിനും വേണ്ടി പ്രയത്നിച്ച പണ്ഡിത പ്രതിഭകളുടെ ജീവിതം പുതുതലമുറ അറിയുന്നതിനും മാതൃകയാക്കുന്നതിനും വേണ്ടിയാണ് തിദ്കാർ സംഘടിപ്പിക്കുന്നത്. മർകസ് സാരഥി സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സംഗമം ഉദ്ഘാടനം ചെയ്യും. വി പി എം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിക്കും. സി മുഹമ്മദ് ഫൈസി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ, നൗഷാദ് സഖാഫി കൂരാറ, അബ്ദുല്ല സഖാഫി മലയമ്മ, ഹനീഫ സഖാഫി ആനമങ്ങാട്, അബ്ദുൽ ഖാദിർ സഖാഫി പൈലിപ്പുറം എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും. അക്ബർ ബാദുഷ സഖാഫി സ്വാഗതവും അസ്ലം സഖാഫി മലയമ്മ നന്ദിയും പറയും.
10 മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ഉള്‍പ്പെടെ 25ല്‍ പരം വിജയങ്ങളാണ് വിറാസ് കൊയ്തെടുത്തത്...
സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സംഗമം ഉദ്ഘാടനം ചെയ്യും...
പുസ്തകം അടുത്ത ആഴ്ച പുറത്തിറങ്ങും...
10 മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ഉള്‍പ്പെടെ 25ല്‍ പരം വിജയങ്ങളാണ് വിറാസ് കൊയ്തെടുത്തത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം