റൂബി ജൂബിലി: ഡോ ഹുസൈൻ സഖാഫിയുടെ പ്രഭാഷണം ഇന്ന് (വെള്ളി)


കോഴിക്കോട് : മർകസ് റൂബി ജൂബിലിയോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന ഡോ ഹുസൈൻ സഖാഫി ചുള്ളിക്കോടിന്റെ പ്രഭാഷണം ഇന്ന് (വെള്ളി ) വൈകുന്നേരം നാല് മണിക്ക് കോഴിക്കോട് കെ.പി കേശവമേനോൻ ഹാളിൽ നടക്കും. " ശരീഅത്തും ആധുനിക നിയമവ്യവസ്ഥയും : സംഘർഷവും സഹവർത്തിത്വവും" എന്ന വിഷയത്തിൽ അദ്ദേഹത്തിന്റെ പ്രഭാഷണവും തുടർന്ന് സദസ്യരുമായുള്ള സംവാദവും നടക്കും. മർകസ് നോളേജ് സിറ്റിയിലെ ഗവേഷണ സംരംഭമായ മലൈബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ കീഴിൽ വിവിധ വിദ്യാഭ്യാസ -ഗവേഷണ സംരംഭങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന റൂബി ജൂബിലി ലക്ച്ചർ സീരീസിലെ രണ്ടാമത് പ്രഭാഷണമാണിത്. കൊണ്ടോട്ടി ബുഖാരി ദഅവ കോളേജുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം