നോളജ് സിറ്റിയിൽ ജീവിതശൈലീ രോഗ നിവാരണ ക്യാമ്പ്
ഇന്ന് നവംബർ ഇരുപത്തി രണ്ട് ചൊവ്വാഴ്ച മുതൽ മുപ്പത് ബുധൻ വരെയാണ് പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുന്നത്....

ഇന്ന് നവംബർ ഇരുപത്തി രണ്ട് ചൊവ്വാഴ്ച മുതൽ മുപ്പത് ബുധൻ വരെയാണ് പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുന്നത്....
നോളജ് സിറ്റി: മർകസ് നോളജ് സിറ്റിയിൽ ജീവിതശൈലീ രോഗ നിവാരണ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജീവിതശൈലീ രോഗങ്ങളായ പൊണ്ണത്തടി, പ്രമേഹം, കൊളസ്ട്രോൾ, ഫാറ്റി ലിവർ, കരൾ രോഗങ്ങൾ, ഹൃദ്രോഗങ്ങൾ, കിഡ്നി രോഗങ്ങൾ എന്നി രോഗ നിവാരണത്തിനായി ഇന്ന് നവംബർ ഇരുപത്തി രണ്ട് ചൊവ്വാഴ്ച മുതൽ മുപ്പത് ബുധൻ വരെയാണ് പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുന്നത്. രജിസ്റ്റർ ചെയ്യുന്ന രോഗികൾക്ക് രജിസ്ട്രേഷൻ, പരിശോധന, ഭക്ഷണക്രമീകരണം, ഇരുപത്തി ഒന്ന് ദിവസത്തിനു ശേഷമുള്ള തുടർപരിശോധന എന്നിവ സൗജന്യമായി നൽകും. തികച്ചും പ്രകൃതിദത്ത മരുന്നുകളും, തെറാപ്പികളും, ഭക്ഷണ ക്രമീകരണവുമടങ്ങുന്ന പാർശ്വ ഫലങ്ങളില്ലാത്ത ആധികാരിക യുനാനി ചികിത്സയാണ് നൽകുന്നത്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 6235998811 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved