മർകസ് നോളജ് സിറ്റിയിലേക്ക് കൂടുതൽ KSRTC സർവീസുകൾ; ഉദ്ഘാടനം ഇന്ന്
പയ്യന്നൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ നിന്നാണ് പുതിയ KSRTC സർവ്വീസ് ആരംഭിക്കുന്നത്...

പയ്യന്നൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ നിന്നാണ് പുതിയ KSRTC സർവ്വീസ് ആരംഭിക്കുന്നത്...

നോളജ് സിറ്റി: മർകസ് നോളജ് സിറ്റിയിലേക്ക് കൂടുതൽ കെ എസ് ആർ ടി സി സർവീസുകൾ ആരംഭിക്കുന്നു. കണ്ണൂരിലെ പയ്യന്നൂർ, മലപ്പുറത്തെ പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ നിന്നുള്ള കെ എസ് ആർ ടി സി ബസ് സർവീസുകളുടെ ഫ്ലാഗ് ഓഫ് കർമ്മം ഇന്ന് (ശനി) കേരള ഗതാഗത മന്ത്രി ആന്റണി രാജു നിർവഹിക്കും.
പെരിന്തൽമണ്ണയിൽ നിന്നും മഞ്ചേരി, അരീക്കോട്, മുക്കം, ഓമശ്ശേരി, തിരുവമ്പാടി, കോടഞ്ചേരി വഴി നോളജ് സിറ്റിയിലേക്കും തിരിച്ചും ദിനേന ഓരോ ട്രിപ്പ് വീതമാണ് സർവീസ് നടത്തുക. പയ്യന്നൂരിൽ നിന്നും തളിപ്പറമ്പ്, കണ്ണൂർ, തലശ്ശേരി, വടകര, കൊയിലാണ്ടി, താമരശ്ശേരി വഴി നോളജ് സിറ്റിയിലേക്കും തിരിച്ചും ഓരോ ട്രിപ്പ് വീതമാണ് ഉണ്ടാവുക. പുതിയ സർവീസുകളുടെ ഉദ്ഘാടനം ഇന്ന് (ശനി) വൈകിട്ട് മൂന്ന് മണിക്ക് നോളജ് സിറ്റിയിൽ വെച്ച് ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്ത് നിർവഹിക്കും. ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി സംബന്ധിക്കും.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം