'ഫുതുവ്വ: ഉത്തമ സ്വഭാവം'; പ്രീ- പബ്ലിക്കേഷന്‍ ബുക്കിങ് ആരംഭിച്ചു
ടര്‍ക്കിഷ് പണ്ഡിതന് ഡോ. റജബ് ഷെന്തുര്കിന്റെ 'ഫുതുവ്വ: ദി നോബിള്‍ കാരക്ടര്‍' എന്ന പുസ്തകത്തിന്റെ വിവര്‍ത്തനമാണ് ഫുതുവ്വ...
ടര്‍ക്കിഷ് പണ്ഡിതന് ഡോ. റജബ് ഷെന്തുര്കിന്റെ 'ഫുതുവ്വ: ദി നോബിള്‍ കാരക്ടര്‍' എന്ന പുസ്തകത്തിന്റെ വിവര്‍ത്തനമാണ് ഫുതുവ്വ...
നോളജ് സിറ്റി: ടര്‍ക്കിഷ് സമൂഹശാസ്ത്രജ്ഞനും ഇസ്ലാമിക പണ്ഡിതനുമായ റജബ് ഷെന്തുര്കിന്റെ വിഖ്യാത ഗ്രന്ഥം 'ഫുതുവ്വ; നോബ്ള്‍ കാരക്ടര്‍' എന്ന ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ പുറത്തിറങ്ങുന്നു. 'ഫുതുവ്വ: ഉത്തമ സ്വഭാവം' എന്ന പേരിലുള്ള ഗ്രന്ഥത്തിന്റെ പ്രീ- പബ്ലിക്കേഷന്‍ ആരംഭിച്ചു. മര്‍കസ് നോളജ് സിറ്റിയിലെ പ്രസാധക വിഭാഗമായ മലൈബാര്‍ പ്രസ്സാണ് പുസ്തകം പുറത്തിറക്കുന്നത്. ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയാണ് അവതാരിക എഴുതിയിരിക്കുന്നത്. മുഹമ്മദ് എ. ത്വാഹിറാണ് പരിഭാഷകന്. 250 രൂപ മുഖവിലയുള്ള ഗ്രന്ഥം പ്രീ- പബ്ലിക്കേഷന്‍ ഓഫറില്‍ 180 രൂപക്ക് ഇപ്പോള്‍ ലഭ്യമാണ്. 2024 ഡിസംബര്‍ 26 വരെ മാത്രമാണ് പ്രീ പബ്ലിക്കേഷന്‍ ഓഫര്‍. മികച്ച വ്യക്തിത്വം രൂപപ്പെടുത്തുന്നതിലൂടെ മികവുറ്റ ഒരു സമൂഹത്തെയും നാഗരികതയെയും സൃഷ്ടിക്കുന്ന മൂല്യങ്ങളുടെ പ്രവാചക മാതൃക വരച്ചുകാണിക്കുന്നതാണ് 'ഫുതുവ്വ'. തിരുനബിയില്‍ നിന്ന് പകര്‍ന്നെടുത്ത ഉത്കൃഷ്ടമായ നാഗരിക സ്വഭാവ ശീലങ്ങളിലേക്ക് വഴി കാണിക്കാനാണ് ഫുതുവ്വ ശ്രമിക്കുന്നത്. കോപ്പികള്‍ക്ക് +91 7034 022 055 എന്ന നമ്പറിലോ മര്‍കസ് നോളജ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന മലൈബാര്‍ പ്രസ്സ് ഹൗസിലോ ബന്ധപ്പെടാവുന്നതാണെന്ന് പ്രസാധകര് അറിയിച്ചു.
നാല് മാസം നീണ്ടുനില്‍ക്കുന്ന ടെസ്റ്റ് സീരീസ് ഓഫ്ലൈനായാണ് നല്‍കുന്നത്...
ബി യു എം എസ് അവസാന വര്‍ഷ വിദ്യാര്‍ഥി മുഹമ്മദ് ആദില്‍ എന്‍ കെയാണ് യോഗ്യത നേടിയത്...
© Copyright 2024 Markaz Live, All Rights Reserved