കരികുളത്ത് ആരോഗ്യ പരിചരണ കേന്ദ്രം ആരംഭിച്ചു
ഓരോ തിങ്കളാഴ്ചയും സൗജന്യ പരിശോധനാക്യാമ്പ് നടത്തും...
ഓരോ തിങ്കളാഴ്ചയും സൗജന്യ പരിശോധനാക്യാമ്പ് നടത്തും...
ഈങ്ങാപ്പുഴ: മര്‍കസ് നോളജ് സിറ്റിയുടെ ഗ്രാമീണ ശാക്തീകരണ പ്രോജക്ടിന്റെ ഭാഗമായി പുതുപ്പാടി കരികുളം സാന്ത്വന കേന്ദ്രത്തില്‍ ആരോഗ്യ പരിചരണ കേന്ദ്രം ആരംഭിച്ചു ഇടവിട്ട ഓരോ തിങ്കളാഴ്ചകളിലും വൈകിട്ട് 3.30 മുതല്‍ 5.30 വരെ അലോപ്പതി- യുനാനി ചികിത്സകളാണ് ഹെല്‍ത്ത് സെന്ററില്‍ നല്‍കുന്നത്. മര്‍കസ് നോളജ് സിറ്റിയിലെ മിഹ്റാസ് മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി, മര്‍കസ് യുനാനി മെഡി. കോളജ് ആശുപത്രി എന്നിവിടങ്ങളിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സൗജന്യ പരിശോധനയും അവശ്യ മരുന്നു വിതരണവും കേന്ദ്രത്തില്‍ വെച്ച് നടക്കും. കൂടാതെ, ഇവിടെ നിന്ന് റഫറല്‍ ചെയ്യപ്പെടുന്നവര്‍ക്ക് മിഹ്റാസ്- യുനാനി ആശുപത്രികളില്‍ സൗജന്യ ചികിത്സ ഉള്‍പ്പെടെയുള്ള ഇളവുകള്‍ ലഭ്യമാക്കുകയും ചെയ്യും. വാര്‍ഡ് അംഗം ഡെന്നി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. നോളജ് സിറ്റി സി എ ഒ അഡ്വ. തന്‍വീര്‍ ഉമര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സി എഫ് ഒയും വില്ലേജ് എംപവര്‍മെന്റ് ഇന്‍ ചാര്‍ജുമായ യൂസുഫ് നൂറാനി പദ്ധതി വിശദീകരിച്ചു സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി പി സുനീര്‍, ആശുപത്രി അധികൃതരായ ഡോ. നബീല്‍ സി, അഫ്സല് കോളിക്കല്‍ സംസാരിച്ചു. ഇബ്നു ബാസ്, ഡോ. ഉവൈസ്, ഡോ. സാജീദ്, ഡോ. സക്കീം അഹ്മദ്, ഡോ. അനീസ്, ശിബിലി നൂറാനി, സലീം കളപ്പുറം സംബന്ധിച്ചു. ഇമ്പിച്ചി സ്വാഗതവും ഡോ. ഷിറാസ് നന്ദിയും പറഞ്ഞു.
നാല് മാസം നീണ്ടുനില്‍ക്കുന്ന ടെസ്റ്റ് സീരീസ് ഓഫ്ലൈനായാണ് നല്‍കുന്നത്...
ബി യു എം എസ് അവസാന വര്‍ഷ വിദ്യാര്‍ഥി മുഹമ്മദ് ആദില്‍ എന്‍ കെയാണ് യോഗ്യത നേടിയത്...
© Copyright 2024 Markaz Live, All Rights Reserved