കോഴിക്കോട് : മതേതര മൂല്യങ്ങൾക്ക് കരുത്തുപകർന്ന ഭരണാധിപനായിരുന്നു ഡോ. മൻമോഹൻ സിംഗ് എന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. ഒന്നിലധികം തവണ അദ്ദേഹവുമായി കൂടിക്കാഴ്ച്ചക്ക് അവസരം ലഭിച്ചിട്ടുണ്ട്. ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ-സാമൂഹിക പുരോഗതിയിൽ പ്രത്യേക ശ്രദ്ധ നൽകിയ അദ്ദേഹം തന്റെ ഭരണകാലത്ത് ഒട്ടനവധി പദ്ധതികൾ ന്യൂനപക്ഷ ക്ഷേമത്തിനായി നടപ്പിലാക്കിയിട്ടുണ്ട്. സച്ചാർ കമ്മിറ്റി, അലിഗഢ് മലപ്പുറം, മുർഷിദാബാദ് സെന്ററുകൾ, എൻ സി പി യു എൽ ഉൾപ്പെടെ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ മുന്നേറ്റത്തിനായി കൃത്യമായ ലക്ഷ്യത്തോടെ അദ്ദേഹം പ്രവർത്തിച്ചു. കൂടിക്കാഴ്ചകളിൽ മർകസിന്റെ ദേശീയ വിദ്യാഭ്യാസ പദ്ധതികളെ വലിയ താത്പര്യത്തോടെ നോക്കിക്കണ്ട അദ്ദേഹം ആവശ്യമായ പ്രോത്സാഹനവും പിന്തുണയും നൽകുകയുണ്ടായി.
നാല് മാസം നീണ്ടുനില്‍ക്കുന്ന ടെസ്റ്റ് സീരീസ് ഓഫ്ലൈനായാണ് നല്‍കുന്നത്...
ബി യു എം എസ് അവസാന വര്‍ഷ വിദ്യാര്‍ഥി മുഹമ്മദ് ആദില്‍ എന്‍ കെയാണ് യോഗ്യത നേടിയത്...
© Copyright 2024 Markaz Live, All Rights Reserved