അന്താരാഷ്ട്ര മെഡിക്കല്‍ കോണ്‍ഫറന്‍സിനായി വിറാസ് വിദ്യാര്‍ഥി ഡോ. സഹല്‍ നൂറാനി സഊദിയിലെത്തി
അല്‍ഖസീം ബുറൈദ മുസ്തഖ്ബല്‍ യൂണിവേഴ്സിറ്റിയില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ സംബന്ധിക്കും...
അല്‍ഖസീം ബുറൈദ മുസ്തഖ്ബല്‍ യൂണിവേഴ്സിറ്റിയില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ സംബന്ധിക്കും...
ബുറൈദ: സഊദി അറേബ്യയിലെ അല്‍ഖസീം ബുറൈദ മുസ്തഖ്ബല്‍ യൂണിവേഴ്സിറ്റിയില്‍ വെച്ചു നടക്കുന്ന ആറാമത് അന്താരാഷ്ട്ര മെഡിക്കല്‍ കോണ്‍ഫറന്‍സില്‍ വിറാസ് വിദ്യാര്‍ഥി അല്‍ വാരിസ് ഡോ. സഹല്‍ നൂറാനി പങ്കെടുക്കും. സഊദി അറേബ്യയിലെ അല്‍ ഖസീം ഗവര്‍ണര്‍ ഡോ. ഫൈസല്‍ ബിന്‍ മിശ്ആല്‍ ബിന്‍ സുഊദ് ബിന്‍ അബ്ദില്‍ അസീസിന്റെ ക്ഷണപ്രകാരം ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രതിനിധിയായാണ് ഡോ. സഹ്ല് പങ്കെടുക്കുന്നത്. അല്‍ മുസ്തഖ്ബില്‍ യൂണിവേഴ്സിറ്റി, മലിക് അബ്ദുല്‍ അസീസ് യൂണിവേഴ്സിറ്റി, സുപ്രീം കൗണ്‍സില്‍ ഫോര്‍ അറബ്- ആഫ്രിക്കന്‍ ഇക്കോണമി, യൂസുഫ് അബ്ദുല്‍ ലത്വീഫ് ജമീല്‍ ചെയര്‍ ഫോര്‍ പ്രൊഫറ്റിക്ക് മെഡിസിന് എന്നിവര്‍ സംയുക്തമായാണ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്. ബുറൈദയില്‍ വെച്ച് നടക്കുന്ന കോണ്‍ഫറന്‍സില്‍ വിവിധ രാഷ്ട്രങ്ങളിലെ പ്രതിനിധികളും യൂണിവേഴ്സിറ്റി ഗവേഷകരും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്.
വെണ്ണക്കോട് സ്വദേശിയായ അബ്ദുല്ല സഖാഫി- ജമീല ദമ്പതികളുടെ മകനായ അല്‍ വാരിസ് സഹല്‍ നൂറാനി വിറാസ് മുത്വവ്വല്‍ വിദ്യാര്‍ത്ഥി കൂടിയാണ്. മര്‍കസ് യൂനാനി മെഡിക്കല്‍ കോളേജില്‍ നിന്ന് ഈയിടെയാണ് മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയത്.
നാല് മാസം നീണ്ടുനില്‍ക്കുന്ന ടെസ്റ്റ് സീരീസ് ഓഫ്ലൈനായാണ് നല്‍കുന്നത്...
ബി യു എം എസ് അവസാന വര്‍ഷ വിദ്യാര്‍ഥി മുഹമ്മദ് ആദില്‍ എന്‍ കെയാണ് യോഗ്യത നേടിയത്...
© Copyright 2024 Markaz Live, All Rights Reserved