കൈതപ്പൊയില്‍ സ്കൂളിന് രണ്ട് ഡിജിറ്റൽ ക്ലാസ് റൂം സമ്മാനിച്ച് മര്‍കസ് ലോ കോളജ് വിദ്യാര്‍ഥികള്‍
സപ്തദിന എന്‍ എസ് എസ് ക്യാമ്പിന്റെ ഉപഹാരമായിട്ടാണ് ഡിജിറ്റൈസേഷന് നടത്തിയത്...
മര്‍കസ് ലോ കോളജ് എന്‍ എസ് എസ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ കൈതപ്പൊയില്‍ ഗവ. യു പി സ്കൂളിന് ഡിജിറ്റല്‍ ക്ലാസ്സ് റൂമുകള്‍ അഡ്വ. അഞ്ജു എന്‍ പിള്ള സമര്‍പ്പിക്കുന്നു
Markaz Live News
January 14, 2025
Updated
നോളജ് സിറ്റി: മര്‍കസ് ലോ കോളജ് എന്‍ എസ് എസ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ കൈതപ്പൊയില്‍ ഗവ. യു പി സ്കൂളിലെ രണ്ട് ക്ലാസ്സ് റൂമുകള്‍ ഡിജിറ്റലൈസ് ചെയ്തു. ഡിസംബര്‍ അവസാനവാരം കൈതപ്പൊയില്‍ ഗവ. യു പി സ്കൂളില്‍ വെച്ച നടന്ന സപ്തദിന എന്‍ എസ് എസ് ക്യാമ്പിന്റെ ഉപഹാരമായിട്ടാണ് 'ഇ- ഗ്യാന്‍ അഭിയാ'നെന്ന പേരില്‍ ഡിജിറ്റലൈസേഷന് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. മലയോര ഗ്രാമമായ കൈതപ്പൊയിലിലെ സ്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വിനോദ- വൈജ്ഞാനിക മേഖലയില്‍ കരുത്ത് പകരുന്നതാണ് സ്മാര്‍ട്ട് ക്ലാസ്സ് റൂം.
പദ്ധതിയുടെ സമര്‍പ്പണ ഉദ്ഘാടനം മര്‍കസ് ലോ കോളജ് പ്രിന്‍സിപ്പല്‍ ഡോ. അഞ്ജു എന്‍ പിള്ള നിര്‍വഹിച്ചു. സ്കൂള്‍ പി ടി എ പ്രസിഡണ്ട് സി അഷ്റഫ് അധ്യക്ഷത വഹിച്ചു. ലോ കോളജ് ജോയിന്റ് ഡയറക്ടര്‍ ഡോ. സി അബ്ദുല്‍ സമദ്, ഷമീര്‍ സഖാഫി മപ്രം, അമൃതശ്രീ, യു പി സ്കൂള്‍ ഹെഡ്മിസ്ട്രസ് റോസമ്മ ചെറിയാന്, ഹാരിസ് മഹ്ബൂബി എന്നിവര്‍ സംബന്ധിച്ചു. വളണ്ടിയര്‍ സെക്രട്ടറിമാരായ അഹമ്മദ് സ്വാലിഹ് സ്വാഗതവും വിജയലക്ഷ്മി നന്ദിയും പറഞ്ഞു.