പൊന്നാനിയിൽ വിളക്കത്തിരുന്ന് ജാമിഅ മർകസ് വിദ്യാർഥികൾ

ജാമിഅ മർകസ് വിദ്യാർഥികളുടെ പൊന്നാനി വലിയ ജുമഅത്ത് പള്ളി വിളക്കത്തിരിക്കൽ ചടങ്ങിന് ചാൻസിലർ സി മുഹമ്മദ് ഫൈസി നേതൃത്വം നൽകുന്നു

ജാമിഅ മർകസ് വിദ്യാർഥികളുടെ പൊന്നാനി വലിയ ജുമഅത്ത് പള്ളി വിളക്കത്തിരിക്കൽ ചടങ്ങിന് ചാൻസിലർ സി മുഹമ്മദ് ഫൈസി നേതൃത്വം നൽകുന്നു
പൊന്നാനി: പൈതൃകങ്ങളെ ചേർത്ത് പിടിക്കലും സജ്ജനങ്ങളോടുള്ള സഹവാസവും വിശ്വാസി ജീവിതത്തെ കൂടുതൽ തിളക്കമുള്ളതാക്കുമെന്ന് ജാമിഅ മർകസ് ചാൻസിലർ സി മുഹമ്മദ് ഫൈസി. ജാമിഅ അവസാന വർഷ ബിരുദ വിദ്യാർഥികൾക്കായി പൊന്നാനി വലിയ ജുമഅത്ത് പള്ളിയിൽ സംഘടിപ്പിച്ച വിളക്കത്തിരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാരമ്പര്യ ദർസ് പഠനത്തിന് പരിസമാപ്തി കുറിക്കാൻ മതപഠന വിദ്യാർഥികൾ പൊന്നാനിയിൽ എത്തുന്ന സമ്പ്രദായം ശൈഖ് സൈനുദ്ദീൻ മഖദൂം(റ)ന്റെ കാലത്തേയുള്ള പതിവാണ്. ഈ വർഷം പഠനം പൂർത്തിയാക്കി കർമരംഗത്തേക്കിറങ്ങുന്ന 450 ൽ പരം വിദ്യാർഥികൾക്ക് ശൈഖ് സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ രചിച്ച ലോക പ്രശസ്ത കർമശാസ്ത്ര ഗ്രന്ഥമായ ഫത്ഹുൽ മുഈൻ ദർസ് ഓതിക്കൊടുത്ത് വിളക്കത്തിരിക്കൽ ചടങ്ങിന് സി മുഹമ്മദ് ഫൈസി നേതൃത്വം നൽകി. കേരള ഹജ്ജ് കമ്മിറ്റി ചെയർമാനും ജാമിഅ പ്രൊ-ചാൻസിലറുമായ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് സന്ദേശപ്രഭാഷണം നിർവഹിച്ചു.
വിളക്കത്തിരിക്കൽ ചടങ്ങിനെത്തിയ മർകസ് വിദ്യാർഥികളെ പൊന്നാനി മഹല്ല് കമ്മിറ്റിയും നാട്ടുകാരും സ്വീകരിച്ചു. വലിയ പള്ളി കമ്മിറ്റി അംഗങ്ങൾക്ക് മർകസ് സ്റ്റുഡൻസ് യൂണിയൻ ഇഹ്യാഉസ്സുന്നയുടെ സ്നേഹോപഹാരം ചാൻസിലർ സി മുഹമ്മദ് ഫൈസി കൈമാറി. മർകസിലെ മുദരിസുമാരെ കമ്മിറ്റി ആദരിച്ചു. പൊന്നാനി വലിയ ജുമുഅത്ത് പള്ളി സെക്രട്ടറി സയ്യിദ് സൈദ് മുഹമ്മദ് തങ്ങൾ, പൊന്നാനി മഖ്ദൂം സയ്യിദ് മുത്ത് കോയ തങ്ങൾ, മുദരിസ് സയ്യിദ് ഹബീബ് തുറാബ് സഖാഫി, കെ. എം മുഹമ്മദ് കാസിം കോയ പൊന്നാനി, ടി.വി അബ്ദുറഹിമാൻ കുട്ടി മാസ്റ്റർ ആശംസ നേർന്നു. മുഹ്യിദ്ദീൻ സഅദി കാമിൽ സഖാഫി കൊട്ടുക്കര, അബ്ദുറഹ്മാൻ സഖാഫി വാണിയമ്പലം, അബ്ദുല്ല സഖാഫി മലയമ്മ, ഡോ. അബ്ദുൽ ഗഫൂർ അസ്ഹരി പാറക്കടവ്, ബശീർ സഖാഫി കൈപ്പുറം, സൈനുദ്ദീൻ അഹ്സനി മലയമ്മ, അബ്ദുൽ മജീദ് സഖാഫി മുടിക്കോട്, കരീം ഫൈസി വാവൂർ, ജഅഫർ അസ്ഹരി കൈപ്പമഗലം, മുഹമ്മദ് അസ്ലം നൂറാനി, ഉമർ ഇർഫാനി, അബ്ദു സ്വമദ് അഹ്സനി, സയ്യിദ് ഫള്ൽ തുറാബ് തങ്ങൾ, ഉവൈസ് അദനി, ഹാജി അബ്ദുറഹിമാൻ കുട്ടി മുസ്ലിയാർ, സയ്യിദ് മുഅമ്മിൽ ബാഹസൻ, അൻസാർ പറവണ്ണ സംബന്ധിച്ചു.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം