ഇന്റര്‍നാഷണല്‍ റസ്ലിംഗ് മത്സരത്തിന് യോഗ്യത നേടി മര്‍കസ് ലോ കോളജ് വിദ്യാര്‍ഥി
ഈ മാസം 31 മുതല്‍ റഷ്യയില്‍ നടക്കുന്ന അന്താരാഷ്ട്ര മത്സരത്തിൽ ആകാശ് പങ്കെടുക്കും...
ഈ മാസം 31 മുതല്‍ റഷ്യയില്‍ നടക്കുന്ന അന്താരാഷ്ട്ര മത്സരത്തിൽ ആകാശ് പങ്കെടുക്കും...
നോളജ് സിറ്റി: റഷ്യയില്‍ നടക്കുന്ന അന്താരാഷ്ട്ര ട്രഡീഷണല്‍ റസ്ലിംഗ് മത്സരത്തിന് യോഗ്യത നേടി മര്‍കസ് ലോ കോളജ് വിദ്യാര്‍ഥി ആകാശ് ജി നാഥ്. മര്‍കസ് നോളജ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ലോ കോളജിലെ ബി ബി എ. എല്‍ എല്‍ ബി ഒമ്പതാം സെമസ്റ്റര്‍ വിദ്യാര്‍ഥിയാണ് ആകാശ്. ഈ മാസം ആദ്യം ന്യൂഡല്‍ഹിയില്‍ വെച്ച് നടന്ന ദേശീയ മത്സരത്തില്‍ വിവിധ വിഭാഗങ്ങളിൽ സ്വര്‍ണം, വെള്ളി മെഡലുകള്‍ നേടിയാണ് ആകാശ് അന്താരാഷ്ട്ര മത്സരത്തിന് യോഗ്യത നേടിയത്. ഈ മാസം 31 മുതല്‍ ഫെബ്രുവരി രണ്ട് വരെ റഷ്യയിലെ യകുതില് വെച്ചാണ് അന്താരാഷ്ട്ര മത്സരം നടക്കുന്നത്. പത്തനംതിട്ട പന്തം സ്വദേശിയായ ആകാശ് അനൂപ്- ഗോപിക ദമ്പതികളുടെ മകനാണ്. ജേതാവിനെ മര്‍കസ് ലോ കോളജ് മാനേജ്മെന്റും സ്റ്റുഡന്റ്സ് യൂണിയനും അനുമോദിച്ചു.
നാല് മാസം നീണ്ടുനില്‍ക്കുന്ന ടെസ്റ്റ് സീരീസ് ഓഫ്ലൈനായാണ് നല്‍കുന്നത്...
ബി യു എം എസ് അവസാന വര്‍ഷ വിദ്യാര്‍ഥി മുഹമ്മദ് ആദില്‍ എന്‍ കെയാണ് യോഗ്യത നേടിയത്...
© Copyright 2024 Markaz Live, All Rights Reserved