വിദ്യാർഥികൾ സാമൂഹിക പ്രതിബദ്ധതയുള്ളവരാവുക: സി മുഹമ്മദ് ഫൈസി
മർകസ് സാനവിയ്യ ആർട്സ് ഫെസ്റ്റ് അൽ ഹറക സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു.
Markaz Live News
January 15, 2025
Updated
കാരന്തൂർ : സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാർഥികളെയാണ് കാലം ആവശ്യപ്പെടുന്നതെന്ന് മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി. മർകസ് സാനവിയ്യ ആർട്സ് ഫെസ്റ്റ് അൽ ഹറക ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ കാലത്തോട് ചേർന്നു നിൽക്കുന്ന 'നമ്മൾ' എന്ന ആശയം പ്രമേയമാക്കി സാനവിയ്യ സ്റ്റുഡൻസ് യൂണിയൻ ആവിഷ്കരിച്ച ആർട്സ് ഫെസ്റ്റ് സാമൂഹ ബോദ്ധ്യമുള്ള പുതുതലമുറയെ വാർത്തെടുക്കുന്നതിന് മുതൽക്കൂട്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ ബശീർ സഖാഫി കൈപ്പുറം അധ്യക്ഷത വഹിച്ചു. മർകസ് ഡയറക്ടർ സി പി ഉബൈദുല്ല സഖാഫി, വി എം അബ്ദു റശീദ് സഖാഫി, സയ്യിദ് ജസീൽ തങ്ങൾ ആശംസകൾ അറിയിച്ചു, അബ്ദു ലത്വീഫ് സഖാഫി പെരുമുഖം, അഡ്വ. ഇ കെ മുസ്തഫ സഖാഫി, സൈനുൽ ആബിദ് സഖാഫി, ത്വാഹ സഖാഫി, അബ്ദുൽ ഖാദർ സഖാഫി, ശുഐബ് സഖാഫി, റാസി സഖാഫി, ഉമറുൽ ഫാറൂഖ് സഖാഫി സംബന്ധിച്ചു. അൽത്താഫ് സ്വാഗതവും ശറഫ് കാവനൂർ നന്ദിയും പറഞ്ഞു.