പതാകയുയർന്നു; ഖത്മുൽ ബുഖാരി സനദ്ദാന സമ്മേളനത്തിന് തുടക്കം
പൊതുസമ്മേളനവും 509 യുവ പണ്ഡിതർക്കുള്ള സനദ്ദാനവും 50-ാം വാർഷിക പദ്ധതികളുടെ പ്രഖ്യാപനവും നാളെ...
മർകസ് ഖത്മുൽ ബുഖാരി, സനദ് ദാന സമ്മേളനത്തിന് തുടക്കം കുറിച്ച് സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ പതാകയുയർത്തുന്നു.
Markaz Live News
February 15, 2025
Updated
കോഴിക്കോട്: മർകസ് ഖത്മുൽ ബുഖാരി, സനദ്ദാന സമ്മേളനത്തിന് തുടക്കം കുറിച്ച് നഗരിയിൽ പതാകയുയർന്നു. സാദാത്തുക്കളുടെയും പണ്ഡിതരുടെയും സ്നേഹജനങ്ങളുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിന് മർകസ് സ്ഥാപകൻ സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകി. സമ്മേളന സ്വാഗതസംഘം ചെയർമാൻ സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലത്തിന്റെയും മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസിയുടെയും നേതൃത്വത്തിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ മഖാമുകളിൽ നടന്ന സിയാറത്തിന് ശേഷമാണ് പതാക മർകസിൽ എത്തിച്ചത്. അഞ്ചു മണിക്ക് നടന്ന പതാക ഉയർത്തലിൽ കെ കെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, സി മുഹമ്മദ് ഫൈസി, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, സയ്യിദ് സൈനുൽ ആബിദീൻ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് സ്വാലിഹ് ജിഫ്രി കുറ്റിച്ചിറ, സയ്യിദ് സൈനുൽ ആബിദീൻ ജീലാനി, സയ്യിദ് സൈൻ ബാഫഖി, സയ്യിദ് മുഹമ്മദ് ബാഫഖി, സി പി ഉബൈദുല്ല സഖാഫി, പി മുഹമ്മദ് യൂസുഫ്, അബ്ദുല്ല സഖാഫി മലയമ്മ, ബശീർ സഖാഫി കൈപ്പുറം സംബന്ധിച്ചു.
മടവൂർ സി എം മഖാം, അവേലത്ത് സാദാത്ത് മഖാം, കുറ്റിച്ചിറ ജിഫ്രി മഖാം, ചേളാരി ജമലുല്ലൈലി മഖാം, സയ്യിദ് യൂസുഫുൽ ജീലാനി മഖാം വൈലത്തൂർ എന്നിവിടങ്ങളിൽ നടന്ന സിയാറത്തുകൾക്ക് സി മുഹമ്മദ് ഫൈസി, സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ജലാലുദ്ദീൻ ജീലാനി, സയ്യിദ് സ്വബൂർ ബാഹസൻ അവേലം, സയ്യിദ് സൈനുൽ ആബിദീൻ ജമലുല്ലൈലി, ടി കെ അബ്ദുറഹ്മാൻ ബാഖവി മടവൂർ, സയ്യിദ് സ്വാലിഹ് ജിഫ്രി, കെ വി തങ്ങൾ ഫറോക്, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, സി പി ഉബൈദുല്ല സഖാഫി, സത്താർ കാമിൽ സഖാഫി മൂന്നിയൂർ നേതൃത്വം നൽകി.
മർകസ് 47-ാം വാർഷികത്തിന്റെ പ്രധാന പരിപാടിയായ സനദ് ദാന പൊതു സമ്മേളനനം നാളെ വെകുന്നേരം അഞ്ചിന് ആരംഭിക്കും. ചടങ്ങിൽ കഴിഞ്ഞ വർഷം പഠനം പൂർത്തീകരിച്ച 509 സഖാഫി മത പണ്ഡിതർക്ക് ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും മർകസ് ഫൗണ്ടർ ചാൻസിലറുമായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സനദ് നൽകും. ശേഷം സനദ് ദാന പ്രഭാഷണവും 50-ാം വാർഷിക പ്രഖ്യാപനവും നടത്തും. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി സന്ദേശ പ്രഭാഷണവും റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി പദ്ധതി അവതരണവും നിർവഹിക്കും. രാവിലെ 10 ന് 'പരിവർത്തന കാലത്തെ വിദ്യാഭ്യാസം' എന്ന പ്രമേയത്തിൽ എഡ്യു സിമ്പോസിയം ആരംഭിക്കും. സർവകലാശാല മേധാവികളും അക്കാദമിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സംസാരിക്കും. ഉച്ചക്ക് 2 മണിക്ക് നടക്കുന്ന ഹദീസ് കോൺഫറൻസിൽ ആധുനിക കാലത്തെ ഹദീസ് വായനകളെ കുറിച്ചുള്ള വിവിധ പഠനങ്ങൾ അവതരിപ്പിക്കും.