എസ് വൈ എസ് ജല സംരക്ഷണ ക്യാമ്പയിന് തുടക്കമായി

മുളത്തൈ വിതരണം ഡോ. എം മുഹമ്മദ് ആസിഫ് ഉദ്ഘാടനം ചെയ്യുന്നു

മുളത്തൈ വിതരണം ഡോ. എം മുഹമ്മദ് ആസിഫ് ഉദ്ഘാടനം ചെയ്യുന്നു
നോളജ് സിറ്റി : സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) താമരശ്ശേരി സോണ്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജലസംരക്ഷണ ക്യാമ്പയിന് മര്‍കസ് നോളജ് സിറ്റിയില്‍ തുടക്കമായി. പദ്ധതിയുടെ ഭാഗമായി സോണിലെ മുഴുവന്‍ യൂണിറ്റ് കേന്ദ്രങ്ങളിലും പക്ഷികള്‍ക്ക് കുടിവെള്ളം ലഭിക്കാനായി തണ്ണീര്‍കുടങ്ങള്‍ സ്ഥാപിക്കും. അതോടൊപ്പം, തണ്ണീര്‍ തടങ്ങളിലെ ജലസംരക്ഷണത്തിനായി അവയുടെ പരിസരത്ത് മുളത്തൈ നട്ടുവളര്‍ത്തുന്ന പദ്ധതിക്കുമാണ് തുടക്കമായത്.
കട്ടിപ്പാറ വെറ്ററിനറി സര്ജന് ഡോ. എം മുഹമ്മദ് ആസിഫ് പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. എസ് വൈ എസ് സോണ്‍ ജനറല്‍ സെക്രട്ടറി ഉസ്മാന് ഹിശാമി അധ്യക്ഷത വഹിച്ചു. കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ ഹാശിം ഹാജി, നോളജ് സിറ്റി ഡെപ്യുട്ടി മാനേജിംഗ് ഡയറക്ടര്‍ അഡ്വ. തന്‍വീര്‍ ഉമര്‍, എസ് വൈ എസ് ജില്ലാ എക്സിക്യുട്ടീവ് അംഗം കെ ടി അബ്ദുര്‍റശീദ് ഒടുങ്ങാക്കാട്, സോണ്‍ സാമൂഹികം സെക്രട്ടറി യൂസുഫ് നൂറാനി, സര്‍ക്കിള്‍ പ്രസിഡന്റ് സയ്യിദ് ഹാശിം ജീലാനി സംസാരിച്ചു. ഡെപ്യൂട്ടി ഓപറേഷന് മാനേജര്‍ അബ്ദുര്‍റശീദ് വയനാട് നന്ദി പറഞ്ഞു.
കേരള മുസ്ലിം ജമാഅത്ത് സര്‍ക്കിള്‍ സെക്രട്ടറി സലീം കളപ്പുറം, എസ് വൈ എസ് സര്‍ക്കിള്‍ സെക്രട്ടറി ഉനൈസ് സഖാഫി തുടങ്ങിയ സംഘടനാ നേതാക്കളും നോളജ് സിറ്റി ജീവനക്കാരും ചടങ്ങില്‍ സംബന്ധിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം