പ്രൗഢമായി മർകസ് അഹ്ദലിയ്യ ആത്മീയ സംഗമം
മർകസ് അഹ്ദലിയ്യ ആത്മീയ സംഗമം ഉദ്ഘാടനം ചെയ്ത് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സംസാരിക്കുന്നു.
മർകസ് അഹ്ദലിയ്യ ആത്മീയ സംഗമം ഉദ്ഘാടനം ചെയ്ത് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സംസാരിക്കുന്നു.
കോഴിക്കോട്: മർകസിലെ മാസാന്ത ആത്മീയ സദസ്സായ അഹ്ദലിയ്യ പ്രൗഢമായി. പൊതുജനങ്ങളുൾപ്പെടെ ആയിരത്തിലധികം പേർ സംബന്ധിച്ച ചടങ്ങ് മർകസ് സാരഥി സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. ആത്മീയതയാണ് കർമങ്ങളുടെ അന്തസത്തയെന്നും സൂക്ഷമതയും ഭയഭക്തിയുമാവണം വിശ്വാസികളുടെ അടയാളമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ഉസ്താദുൽ അസാതീദ് ഒ കെ സൈനുദ്ദീൻ കുട്ടി മുസ്ലിയാർ, മർകസിന്റെയും സുന്നി സംഘടനകളുടെയും നേതൃനിരയിൽ പ്രവർത്തിച്ച സി അബ്ദുറഹ്മാൻ മുസ്ലിയാർ, പി പി മുഹ്യിദ്ദീൻ കുട്ടി മുസ്ലിയാർ പാറന്നൂർ, വി എം കോയമാസ്റ്റർ, ഹനീഫ് മൗലവി ആലപ്പുഴ എന്നിവരെ ചടങ്ങിൽ പ്രത്യേകം അനുസ്മരിച്ചു. അബൂബക്കർ സഖാഫി പന്നൂർ അനുസ്മരണ പ്രഭാഷണം നടത്തി.
ജാമിഅ മർകസ്, ഖുർആൻ അകാദമി, റൈഹാൻ വാലി തുടങ്ങിയ സ്ഥാപനങ്ങളിൽ പഠിക്കുന്ന മതവിദ്യാർഥികളും ഖുർആൻ പഠിതാക്കളും അനാഥരും പങ്കെടുക്കുത്ത മഹ്ളറത്തുൽ ബദ്രിയ്യ സദസ്സിന് സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് നേതൃത്വം നൽകി. പി സി അബ്ദുല്ല ഫൈസി, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, മുഹ്യിദ്ദീൻ സഅദി കൊട്ടുക്കര, അബ്ദുസത്താർ കാമിൽ സഖാഫി, അബ്ദുൽ ഗഫൂർ അസ്ഹരി, ഉമറലി സഖാഫി എടപ്പുലം, ഹനീഫ് സഖാഫി ആനമങ്ങാട്, അബ്ദുറഹ്മാൻ സഖാഫി വാണിയമ്പലം, സൈനുദ്ദീൻ അഹ്സനി മലയമ്മ, ബശീർ സഖാഫി കൈപ്പുറം, നൗശാദ് സഖാഫി കൂരാറ, അബ്ദുല്ല സഖാഫി മലയമ്മ, അബ്ദുല്ലത്തീഫ് സഖാഫി പെരുമുഖം, ഉസ്മാൻ സഖാഫി വേങ്ങര സംബന്ധിച്ചു.
അപേക്ഷകരില് നിന്ന് അര്ഹരായവര്ക്ക് സൗജന്യമായാണ് ഡയാലിസിസ് ചെയ്യുന്നത്...
അറബി സവിശേഷ പ്രാധാന്യമുള്ള ഭാഷയും സംസ്കാരവും: സി മുഹമ്മദ് ഫൈസി ...