ഡ്രോണ്‍ സാങ്കേതിക വിദ്യ; സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അഡ്മിഷന് ആരംഭിച്ചു
നോളജ് സിറ്റിയില്‍ ആരംഭിക്കുന്ന ജനുവരി ബാച്ചിലേക്കാണ് അഡ്മിഷന് ആരംഭിച്ചത്...
നോളജ് സിറ്റിയില്‍ ആരംഭിക്കുന്ന ജനുവരി ബാച്ചിലേക്കാണ് അഡ്മിഷന് ആരംഭിച്ചത്...
നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയിലെ ഡിജിറ്റല്‍ ബ്രിഡ്ജ് ഇന്റര്‍നാഷണല്‍ (ഡി ബി ഐ) ഡ്രോണ്‍ സാങ്കേതിക വിദ്യ ശാസ്ത്രീയമായി പരിശീലിക്കാനും ഡ്രോണ്‍ ലൈസന്‍സ് സ്വന്തമാക്കാനും പ്രത്യേകം തയ്യാര്‍ ചെയ്ത ത്രൈമാസ കോഴ്സിലേക്ക് അഡ്മിഷന് ആരംഭിച്ചു. ഡി ബി ഐ റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഡിപ്പാര്‍ട്ട്മെന്റിനു കീഴിലാണ് റിമോട്ട്ലി പൈലറ്റഡ് എയര്‍ക്രാഫ്റ്റ് സിസ്റ്റം (ആര്.പി.എ.എസ്)/ ഡ്രോണ്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം നടക്കുന്നത്. മൂന്ന് മാസമാണ് കോഴ്സ് കാലാവധി.
മലേഷ്യ ആസ്ഥാനമായുള്ള എസ് ജി ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ ഏഷ്യാ സോഫ്റ്റ് ലാബ് പ്രൈവറ്റ് ലിമിറ്റഡിന്റെ സാങ്കേതിക സഹായത്തോടെയാണ് കോഴ്സ് നടത്തുന്നത്. പത്താം ക്ലാസ് വിജയമാണ് യോഗ്യത. 18നും 60നും മധ്യേ പ്രായം വരുന്ന ആര്‍ക്കും കോഴ്സ് ചെയ്യാവുന്നതാണെന്ന് അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
കൃഷി, ഡാറ്റാ പ്രോസസിംഗ്, ത്രീ ഡി ഇമേജിംഗ്, മൈനിംഗ്, പരിസ്ഥിതി സംരക്ഷണം, ദുരന്തനിവാരണം, ഡോക്യുമെന്ററി തുടങ്ങിയ മേഖലകളില്‍ ഡ്രോണിന്റെ ഉപയോഗം, ഡ്രോണ്‍ റേസിംഗ്, ഡ്രോണ്‍ ഫ്ളൈറ്റ് പ്ലാനിംഗ് ആന്ഡ്് ഓപ്പറേഷന്‍സ്, ഡ്രോണ്‍ നിര്‍മാണം തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് സിലബസ്.
പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ ഡ്രോണ്‍ പൈലറ്റ് ലൈസന്‍സ് ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് +917025797000, +917025787000 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്നും അധികൃതര്‍ അറിയിച്ചു.
നാല് മാസം നീണ്ടുനില്‍ക്കുന്ന ടെസ്റ്റ് സീരീസ് ഓഫ്ലൈനായാണ് നല്‍കുന്നത്...
ബി യു എം എസ് അവസാന വര്‍ഷ വിദ്യാര്‍ഥി മുഹമ്മദ് ആദില്‍ എന്‍ കെയാണ് യോഗ്യത നേടിയത്...
© Copyright 2024 Markaz Live, All Rights Reserved