കോഴിക്കോട്: തിരുവനതപുരത്ത് നടന്ന 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേട്ടവുമായി മർകസ് സ്കൂളുകൾ. സംസ്ഥാന തലത്തിൽ പങ്കെടുത്ത മർകസ് വിദ്യാർഥികളെല്ലാം മികച്ച വിജയം നേടിയാണ് മടങ്ങിയത്.
ഹയർ സെക്കൻഡറി വിഭാഗത്തിൽ മർകസ് ബോയ്സിലെ ബിലാൽ അഹ്മദ് (ഉർദു കവിതാ രചന), മുഹമ്മദ് റെഹാൻ(ഉറുദു പ്രസംഗം), ഫൈസാൻ റസ (ഉർദു കഥാ രചന) എ ഗ്രേഡ് നേടി. ഹൈസ്കൂൾ വിഭാഗത്തിൽ മർകസ് ബോയ്സിലെ ഹസനുൽ ബസരി (അറബി പദ്യം ചൊല്ലൽ), മുഹമ്മദ് മുബശ്ശിർ, മുഹമ്മദ് ശുഹൈബ് (അറബി സംഭാഷണം), സർഫറാസ് അഹ്മദ് (ഉറുദു പ്രസംഗം), ഉമർ ശുഹൈബ് (ഉറുദു പ്രബന്ധ രചന), മുഹമ്മദ് ജാനിദ് (ഉറുദു കവിതാ രചന), മുഹമ്മദ് ഇഷ്ഫാഖ് (ഉർദു കഥാ രചന) ഗ്രേഡ് കരസ്ഥമാക്കി.
ഹൈസ്കൂൾ വിഭാഗം അറബനമുട്ടിൽ എരഞ്ഞിപ്പാലം മർകസ് ഇന്റർനാഷണൽ സ്കൂൾ വിദ്യാർഥികളുടെ സംഘം എ ഗ്രേഡും നേടി. മുഹമ്മദ് സിനാൻ പിഎ, മുഹമ്മദ് ഫജർ, ഹാജൂൻ അലി പുത്തൂർ, ഫാദി ഫായിസ് സി, മുഹമ്മദ് ആദിഷ് ടിടി, മുഹമ്മദ് സഫ്വാൻ പി, മർവാൻ മുഷ്താഖ് പിഎം, മുഹമ്മദ് നിഹാസ് എംപി, മുഹമ്മദ് അമാൻ എം, ഹസ്നൈൻ റാസ എ എന്നിവരടങ്ങിയ സംഘമാണ് ആദ്യ ശ്രമത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയത്. സജാദ് വടകര, കോയ കാപ്പാട്, നിയാസ് കാന്തപുരം, നിസാർ കാപ്പാട് എന്നിവരുടെ ശിക്ഷണത്തിലായിരുന്നു ദഫ് പരിശീലനം.
വിദ്യാർഥികളെയും പരിശീലനത്തിന് നേതൃത്വം നൽകിയ അധ്യാപകരെയും മർകസ് ഫൗണ്ടർ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി, റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, വിദ്യാഭ്യാസ വിഭാഗം അസോസിയേറ്റ് ഡയറക്ടർ ഉനൈസ് മുഹമ്മദ് എന്നിവർ അഭിനന്ദിച്ചു.
നാല് മാസം നീണ്ടുനില്‍ക്കുന്ന ടെസ്റ്റ് സീരീസ് ഓഫ്ലൈനായാണ് നല്‍കുന്നത്...
ബി യു എം എസ് അവസാന വര്‍ഷ വിദ്യാര്‍ഥി മുഹമ്മദ് ആദില്‍ എന്‍ കെയാണ് യോഗ്യത നേടിയത്...
© Copyright 2024 Markaz Live, All Rights Reserved