ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ: ഇന്ത്യയിലെ സ്കോളർ സ്പാർക് പരീക്ഷകൾ സമാപിച്ചു.


കോഴിക്കോട്: ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ്റെ കീഴിൽ ഇന്നലെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സ്കോളർ സ്പാർക്ക് സ്കോളർഷിപ്പ് പരീക്ഷകൾ സമാപിച്ചു. വിദ്യാഭ്യാസത്തിലൂടെ രാജ്യ പുരോഗതി എന്ന ലക്ഷ്യം വെച്ച് മർകസിന്റെ കീഴിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി ശൈഖ് അബൂബക്കർ അഹമ്മദിൻറെ നാമധേയത്തിൽ പ്രവർത്തിക്കുന്ന ഷെയ്ഖ് അബൂബക്കർ ഫൗണ്ടേഷനാണ് പരീക്ഷ സംഘടിപ്പിച്ചത്. നൂറിലധികം സെന്ററുകളിലായി പതിനായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. നിലവിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് പരീക്ഷയിൽ പങ്കെടുക്കാൻ അർഹരായവർ. വിജയിക്കുന്നവരിൽ നിന്ന് അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് ആവശ്യമായ നിശ്ചിത സ്കോളർഷിപ്പ് തുകയും അഭിരുചിക്ക് അനുസരിച്ച് തുടർ പഠനങ്ങൾക്ക് വിദഗ്ദ്ധരുടെ ഗൈഡൻസും ലഭ്യമാക്കും. കുറ്റമറ്റ രീതിയിൽ വ്യവസ്ഥാപിതമായി സംവിധാനിച്ച പരീക്ഷയും സെന്റർ സംവിധാനങ്ങളും വിദ്യാർത്ഥിൾക്കും രക്ഷിതാക്കൾക്കും നവ്യാനുഭവമായി. ജി സി സി രാഷ്ട്രങ്ങളിലെ വിദ്യാർത്ഥികൾക്കായുള്ള പരീക്ഷ ഈ മാസം 10 നു നടക്കും. സ്കോളർഷിപ്പിന് പുറമെ പലിശ രഹിത വിദ്യാഭ്യാസ ലോണുകൾ, വിദ്യാഭാസ സ്ഥാപനങ്ങൾക്കുള്ള ധന സഹായങ്ങൾ തുടങ്ങിയ വിവിധ പദ്ധതികളും ഫൗണ്ടേഷൻ വിഭാവനം ചെയ്യുന്നുണ്ട്.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം