മലയാള സാഹിത്യത്തിലേക്ക് പ്രവാചക സന്ദേശവുമായി 100 കവിതകള്‍; ഏഴാമത് മീം കവിയരങ്ങ് സമാപിച്ചു
അഞ്ചാമത് അലിഫ് മീം കവിതാ പുരസ്കാരം കവി കെ ടി സൂപ്പിക്ക് സമ്മാനിച്ചു. അദ്ദേഹത്തിന്റെ 'മകള്‍' എന്ന കവിതയാണ് അവാര്‍ഡിന് അര്‍ഹമായത്....
മീം കവിയരങ്ങിൽ കെ ടി സൂപ്പി സംസാരിക്കുന്നു
Markaz Live News
September 28, 2025
Updated
കോഴിക്കോട്: പ്രവാചകര്‍ മുഹമ്മദ് നബി(സ്വ) യെ പ്രമേയമാക്കി സംഘടിപ്പിച്ച ഏഴാമത് മീം കവിയരങ്ങ് സമാപ്പിച്ചു. കേരളത്തിലെ പ്രമുഖ കവികളും സാഹിത്യകാരന്മാരും കവിയരങ്ങില്‍ പങ്കെടുത്തു. 100 കവികളുടെ 100 പ്രവാചക കവിതകളുടെ അവതരണത്തിന് പുറമെ 14 സെഷനുകളിലായി മുപ്പതിലധികം അതിഥികള്‍ സംസാരിക്കുകയും ചെയ്തു. നാലു വേദികളിലായി നടന്ന പ്രോഗ്രാമില്‍ 250 പ്രതിനിധികള്‍ പങ്കെടുത്തു.
ടി എന്‍ പ്രതാപന്, പി സുരേന്ദ്രന്, കെ ടി സൂപ്പി, പി കെ പാറക്കടവ്, ഷൗക്കത്തലി ഖാന്, വിമീഷ് മണിയൂര്‍, പി എ നാസിമുദ്ദീന്, പവിത്രന് തീക്കുനി, സുറാബ്, സുകുമാരന്‍ ചാലിഗദ്ധ, അക്ബര്‍, യഅ്ഖൂബ് പൈലിപ്പുറം, കാശിനാഥന്, റോബിന് എഴുത്തുപുര, ഹക്കീം വെളിയത്ത്, ഷാജഹാന് ഒരുമനയൂര്‍, അബ്ദുല്ല പേരാമ്പ്ര, അസീം താന്നിമൂട്, ബൈജു ആവള, പ്രദീപ് പേരശ്ശനൂര്‍, അല്‍ത്താഫ് പതിനാറുങ്ങല്‍ തുടങ്ങിയ 100 കവികളാണ് കവിത അവതരിപ്പിച്ച് സംവദിച്ചത്.
ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, മുസ്തഫ പി എറക്കല്‍, മജീദ് അരിയല്ലൂര്‍, സി എന്‍ ജാഫര്‍ സാദിഖ്, മുഹമ്മദലി കിനാലൂര്‍, ഡോ. നൂറുദ്ധീന്‍ റാസി, ഡോ. അബ്ദുസലാം മുഹമ്മദ്, ഡോ. മുസമ്മില്‍ ഉനൈസ്, അഡ്വ. അബ്ദുല്‍ സമദ്, ഉമൈര്‍ ബുഖാരി, സി എം ശഫീഖ് നൂറാനി, ഡോ. മുഹമ്മദ് അനീസ്, അല്‍വാരിസ് സയ്യിദ് ഹാശിം നൂറാനി, ആസഫ് അലവി നൂറാനി, അല്‍വാരിസ് ഡോ, സഹല്‍ അബ്ദുല്ല, അല്‍ വാരിസ് അഡ്വ. ഫിര്‍ദൗസ്, അല്‍ വാരിസ് അഡ്വ. നാസര്‍ സഖാഫി എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്കി.
മീം കവിയരങ്ങിന്റെ ഭാഗമായി യുവ കവികള്‍ക്കായി സംഘടിപ്പിച്ച 'ഇ കാ നി ക' സാഹിത്യ ശില്‍പ്പശാല ഏറെ ശ്രദ്ദേയമായി. കൂടാതെ, തിരുനബി (സ്വ) യുടെ ജീവിതത്തിലെ സുപ്രധാന ചരിത്രനിര്‍മിതികള്‍ പുനരാവിഷ്കരിച്ച് 'മീം എക്സ്പോ', തിരുനബി(സ)യുടെ സുന്നത്തുകള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ വിശ്വാസികളെ പ്രേരിപ്പിക്കുന്ന 'മീം സുന്ദൂഖ് സുന്ന' എന്ന പദ്ധതിയും മീം പുസ്തകമേളയും ഇതോടൊപ്പം സംഘടിപ്പിച്ചിരുന്നു. അഞ്ചാമത് അലിഫ് മീം കവിതാ പുരസ്കാരം കവി കെ ടി സൂപ്പിക്ക് സമ്മാനിച്ചു. അദ്ദേഹത്തിന്റെ 'മകള്‍' എന്ന കവിതയാണ് അവാര്‍ഡിന് അര്‍ഹമായത്.