ഗ്ലോബൽ നൂറാനി മീറ്റിന് പ്രൗഢ സമാപനം


പൂനൂർ: പ്രിസം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ഗ്ലോബൽ നൂറാനി മീറ്റ് 25 സമാപിച്ചു. ജാമിഅ മദീനത്തുന്നൂർ റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയുടെ നേതൃത്വത്തിൽ എൽസ് വേർ ആംബിയൻസിൽ നടന്ന ഹെറിറ്റേജ് വാക്കും മുഖാതബതു നൂറാനിയ്യയും ശ്രദ്ധേയമായി. ജാമിഅ മദീനത്തുന്നൂർ നാഷനൽ ക്യാമ്പസ് പ്രോജക്ട് വിവരണവും എൽസ് വേർ ആമ്പിയൻസ് പ്ലാന്റ്റ്സ് നോട്ടും നടന്നു.
സയ്യിദ് അബ്ദുൽ ഫത്താഹ് അവേലം തങ്ങളുടെ അധ്യക്ഷതയിൽ ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്തു. ഹുസൈൻ ഫൈസി കൊടുവള്ളി പ്രാർഥന നിർവഹിച്ചു. അലി അഹ്സനി എടക്കര ഫെലിസിറ്റേഷൻ അഡ്രസ്സും മുഹ്യുദ്ദീൻ സഖാഫി കാവനൂർ കീനോട്ടും നടത്തി.
ചാർട്ടിംഗ് ടുമാറോ: നൂറാനി പേസ്പെക്ടീവ്സ് എന്ന വിഷയത്തിൽ നടന്ന ഓപണിംഗ് പാനലിൽ സുഹൈറുദ്ദീൻ നൂറാനി പശ്ചിമ ബംഗാൾ, ജലാൽ നൂറാനി, യാസർ അറഫാത്ത് നൂറാനി, ഡോ. ശാഫി നൂറാനി, ഫാസിൽ നൂറാനി ദേവതിയാൽ, ശബീർ നൂറാനി തീക്കുനി, മുതവക്കിൽ നൂറാനി, മുഹമ്മദ് ശിബിൽ അൽവാരിസ് നൂറാനി പങ്കെടുത്തു. ഡോ. മുജീബ് റഹ്മാൻ നൂറാനി മോഡറേറ്ററായി. ഡോ. ശാഹുൽ ഹമീദ് നൂറാനി ഓപണിംഗ് റിമാർക്സ് നൽകി.
ഉച്ചക്ക് നടന്ന ബ്രേക്ക് ഔട്ട് പാനലുകൾക്ക് സയ്യിദ് ഹാശിം ജീലാനി നൂറാനി, അഡ്വ. ഫിർദൗസ് മൻസൂർ നൂറാനി, റഹീം ബശീർ നൂറാനി, ലബീബ് നൂറാനി, എൻ ഖലീൽ നൂറാനി, സഅദ് നൂറാനി, ബാസിം നൂറാനി നേതൃത്വം നൽകി. ജഅ്ഫർ നൂറാനിയുടെ അധ്യക്ഷതയിൽ നടന്ന പ്രിസം ഫൗണ്ടേഷൻ വാർഷിക കൗൺസിൽ അബൂ സ്വാലിഹ് സഖാഫി ഉദ്ഘാടനം ചെയ്തു. മുഹിയുദ്ദീൻ സഖാഫി തളീക്കര മുഖ്യ പ്രഭാഷണം നടത്തി. ആസഫ് നൂറാനി വരപ്പാറ ഓപറേഷൻ റിപോർട്ടും മർസൂഖ് നൂറാനി ചുങ്കത്തറ ഫിനാൻസ് റിപോർട്ടും അവതരിപ്പിച്ചു. പ്രിസം ആപ്പ് ലോഞ്ചിംഗും ഐ പി ബി പ്രസിദ്ധീകരിച്ച സഹൽ നൂറാനി നല്ലളത്തിൻ്റെ പ്രൊഫറ്റ് സ്റ്റോറീസ് പ്രകാശനവും നടന്നു. ഇർശാദ് നൂറാനി ഉള്ളണം സ്വാഗതവും നൗഫൽ നൂറാനി നന്ദിയും പറഞ്ഞു. അഡ്വ. സയ്യിദ് സുഹൈൽ നൂറാനി അവേലം സമാപന പ്രാർഥന നിർവഹിച്ചു.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം