വിശ്വാസികള്‍ക്ക് വേറിട്ട റമസാന്‍ അനുഭവം പകര്‍ന്ന് നല്കി രിബാത് ക്യാമ്പുകള്‍


നോളജ് സിറ്റി : മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ മൂന്ന് ദിവസം ക്യാമ്പ് ചെയ്തുകൊണ്ട് ഖുര്‍ആന്‍ പൂര്‍ണമായി പാരായണം ചെയ്യുന്ന രിബാത് ക്യാമ്പ് വിശ്വാസികള്‍ക്ക് വേറിട്ട റമസാന്‍ അനുഭവമാണ് പകര്‍ന്ന് നല്‍കിയത്. അഞ്ച് ക്യാമ്പുകളാണ് ഇതുവരെയായി ജാമിഉല്‍ ഫുതൂഹില്‍ നടന്നത്. 13 വയസ്സുകാരനായ സ്കൂള്‍ വിദ്യാര്‍ഥി മുതല്‍ 70 വയസ്സിലധികം പ്രായമുള്ളവര്‍ വരെ ക്യാമ്പുകളില്‍ പങ്കാളികളായി. സമാനമായി, ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും ബിസിനസ്സുകാരും സാധാരണക്കാരും പണ്ഡിതന്മാരും ഉള്‍പ്പെടെയുള്ളവരാണ് രിബാതില് ഖത്ം തീര്‍ത്തത്. 7 മണിക്കൂര്‍ ഉറക്കവും വിശ്രമവും ഖുര്‍ആന്‍ പാരായണവും മറ്റ് ആരാധനാ കര്‍മങ്ങളുമെല്ലാം കൃത്യമായ പ്ലാനിംഗോടുകൂടെ നടപ്പാക്കിയതാണ് രിബാത് വിശ്വാസികളെ ഏറെ ആകര്‍ശിച്ചത്. മൂന്ന് ദിവസം കൊണ്ട് ഖുര്‍ആന്‍ ഖത്ം എന്ന സ്വപ്നം ജീവിതത്തില്‍ ഒരിക്കല്‍ പോലും സാധ്യമാക്കാത്തവരെയാണ് ക്യാമ്പ് വഴി നടത്തിയത്.
സോഷ്യല്‍ മീഡിയയുടെയും മറ്റ് സംവിധാനങ്ങളുടെയുമെല്ലാം പ്രയോഗങ്ങള്‍ വളരെ പരിമിതപ്പെടുത്തുകയും അതുവഴി കൂടുതല്‍ സമയം ഖുര്‍ആനുമായും ആരാധനാ കര്‍മങ്ങളില്‍ വ്യാപൃതരാക്കാനുമാണ് രിബാത് ശീലിപ്പിച്ചത്. അതോടൊപ്പം, ബദ്റുല്‍ കുബ്റാ ആത്മീയ സമ്മേളനത്തിന്റെ ഭാഗമായി 24 മണിക്കൂര്‍ കൊണ്ട് 40ഓളം ഹാഫിളുകളും ഖത്ം തീര്‍ത്തു. തുടര്‍ന്ന്, ഭക്തി സാദ്രമായ അന്തരീക്ഷത്തില്‍ ഖത്മുല് ഖുര്‍ആന്‍ മജ്ലിസുകളോടെയാണ് രിബാതുകള് അവസാനിച്ചത്.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം