ബലിപെരുന്നാൾ; പ്രത്യാശയുടെ ആഘോഷം; കാന്തപുരം ഉസ്താദ്


കോഴിക്കോട്: എത്ര വലിയ പരീക്ഷണങ്ങൾ നേരിട്ടാലും വിശ്വാസം മുറുകെ പിടിച്ചും നിയമങ്ങൾ അനുസരിച്ചും ജീവിക്കുന്നവർക്ക് ആത്യന്തിക വിജയമുണ്ടെന്ന പ്രതീക്ഷയുടെ സന്ദേശമാണ് ബലിപെരുന്നാൾ നൽകുന്നതെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. ഏത് ദുർബല നിമിഷത്തിലും ഉന്മേഷം നേടാനും ധൈര്യം സംഭരിക്കാനും പ്രതിസന്ധികൾ തരണം ചെയ്യാനും ഇബ്റാഹീം നബി(അ)യുടെയും കുടുംബത്തിന്റെയും ജീവിത പാഠങ്ങൾ മനുഷ്യർ മാതൃകയാക്കണം.
ഒരുമയും സാഹോദര്യവും ഉദാരതയും നിറഞ്ഞുനിൽക്കുന്ന ആരാധനകളാണ് പെരുന്നാളിന്റെ സവിശേഷത. ഹജ്ജും ബലികർമവും പെരുന്നാൾ നിസ്കാരവുമെല്ലാം ഈ മൂല്യങ്ങൾ വിളംബരം ചെയ്യുന്നുണ്ട്. പശ്ചിമേഷ്യൻ സംഘർഷം ലോകത്തെയാകെ പലവിധത്തിൽ അരക്ഷിതാവസ്തയിലാക്കിയ ഈ സാഹചര്യത്തിൽ സാമ്പത്തിക പ്രയാസമനുഭവിക്കുന്നവരെ ചേർത്തുപിടിച്ചും ദുഃഖിതരെ ആശ്വസിപ്പിച്ചും പെരുന്നാൾ ദിനങ്ങളെ അർഥവത്താക്കണമെന്ന് കാന്തപുരം പറഞ്ഞു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം