സി.എം വലിയുല്ലാഹി ആണ്ടുനേർച്ചയും അഹ്ദലിയ്യയും നാളെ മർകസിൽ


കോഴിക്കോട്: മർകസിന്റെ ആത്മീയ നേതൃത്വമായിരുന്ന മടവൂർ സി.എം വലിയുല്ലാഹി ആണ്ടുനേർച്ചയും അഹ്ദലിയ്യ ദിക്റ് ഹൽഖയും നാളെ(ശനി) മഗ്രിബ് നിസ്കാരാനന്തരം മർകസ് കൺവെൻഷൻ സെന്ററിൽ നടക്കും. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ അനുസ്മരണ പ്രഭാഷണത്തിനും ആത്മീയ സമ്മേളനത്തിനും നേതൃത്വം നൽകും. മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിക്കും. എ.പി മുഹമ്മദ് മുസ്ലിയാർ കാന്തപുരം, കെ.കെ അഹമ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, സി മുഹമ്മദ് ഫൈസി, വി.വി.എം ഫൈസി വില്യാപ്പള്ളി, ഡോ ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി, മുഖ്താർ ഹസ്റത്ത് തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.
മർകസ് കാമ്പസ് മൗലിദ് പ്രൗഢമായി ...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം