സഫർ 14 ; ചിത്താരി കെ പി ഹംസ മുസ്ലിയാർ വഫാത് ദിനം …
സഫർ 14 ; ചിത്താരി കെ പി ഹംസ മുസ്ലിയാർ വഫാത് ദിനം …
കേരളത്തിലെയും കർണാടകയിലെയും സുന്നി മുന്നേറ്റത്തിൽ തങ്ങൾ വലിയ ആവേശം കാണിച്ചു. സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും പദ്ധതികൾക്കും പരിപാടികൾക്കും മാർഗനിർദേശവും നേതൃത്വവും നൽകുകയും ആത്മീയ കാര്യങ്ങളിൽ വിശ്വാസികൾക്ക് അഭയമാവുകയും ചെയ്തു. ക്ഷണിക്കപ്പെടുന്ന ദൂരെ ദിക്കുകളിലെ പരിപാടികളിൽ പോലും പങ്കെടുക്കുകയും സുന്നത്ത് ജമാഅത്തിന്റെ ആദർശം ആരെയും ഭയപ്പെടാതെ വിളംബരം ചെയ്യുകയുമുണ്ടായി. ആ സാന്നിധ്യവും സംസാരവും സാധാരണ പ്രവർത്തകർക്കും ബഹുജനങ്ങൾക്കും വലിയ ആവേശവും ഊർജവും സമ്മാനിച്ചു. …
സമസ്തയുടെ നിയമാവലിയിൽ ഒന്നാം നമ്പറായി ചേർത്ത അഞ്ച് ഉപക്ഷേപങ്ങളിലായുള്ള ഉദാത്തമായ ലക്ഷ്യങ്ങൾ എക്കാലത്തും പ്രസക്തമാണ്. കീഴ്ഘടകങ്ങൾക്ക് പുറമെ നിരവധി ഉപഘടകങ്ങളിലൂടെയും സാംസ്കാരിക കൂട്ടായ്മകളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും സമസ്തയുടെ മുഴുവൻ നയനിലപാടുകളെയും ആദർശങ്ങളെയും നെഞ്ചേറ്റി രാജ്യമൊട്ടാകെയും രാജ്യത്തിന് പുറത്തും ഇതിഹാസം രചിച്ചു കൊണ്ടിരിക്കുന്ന ചാരിതാർഥ്യത്തിലാണ് ഇപ്പോൾ 98 വർഷം പിന്നിടുന്നത്…